ഒന്നാണ് മൂന്നും ; മൂവർസംഘമാണ് എഴുപ്പുറം സെന്റ് മേരീസ് എൽപി സ്കൂളിലെ താരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 02, 2023, 02:50 AM | 0 min read


പിറവം
പ്രവേശനോത്സവത്തിൽ കളിചിരിയുമായെത്തിയ മൂവർസംഘമാണ് എഴുപ്പുറം സെന്റ് മേരീസ് എൽപി സ്കൂളിലെ താരങ്ങൾ. കക്കാട് പുതുവായ മനയിലെ പി ആർ ജയന്റെയും ഭാര്യ രഞ്ജിനിയുടെയും ഒറ്റപ്രസവത്തിൽ ജനിച്ച ആദിത്യൻ പി ജയൻ, അദ്വൈത് പി ജയൻ, ആദർശ് പി ജയൻ എന്നിവർ ഒന്നാംക്ലാസിലേക്കാണ് എത്തിയത്. പിടിഎ പ്രസിഡന്റ് ലിബി ഉമ്മൻ, ഹെഡ്മാസ്റ്റർ ബെന്നി പോൾ എന്നിവര്‍ ചേർന്ന് കുട്ടികളെ സ്വീകരിച്ചു.വിവാഹം കഴിഞ്ഞ് 12 വർഷത്തിനുശേഷം 2016ൽ ആറരമാസം പ്രായത്തിലായിരുന്നു ഇവരുടെ ജനനം. മാസങ്ങൾ നീണ്ട ശ്രദ്ധാപൂർവമായ പരിചരണത്തിലൂടെയാണ് പൂർണവളർച്ചയെത്തിയത്. 35 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home