അരങ്ങുണരുന്നു 
ആശയഗാംഭീര്യത്തോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 02:09 AM | 0 min read

ഹരിപ്പാട്
സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ ആശയഗാംഭീര്യം പകർന്ന്‌ സെമിനാറുകൾക്കും കലാകായിക മത്സരങ്ങൾക്കും ഹരിപ്പാട്‌ അരങ്ങുണരുന്നു. സമ്മേളനത്തിന്റെ സന്ദേശവും ആവേശവും ജനങ്ങളിലെത്തിക്കാൻ വിപുലമായ പ്രവർത്തനങ്ങളാണ്‌ സ്വാഗതസംഘം നടത്തുന്നത്‌. വിവിധ വിഷയങ്ങളിലായി അഞ്ച്‌ സെമിനാർ, നവോത്ഥാന സഭ, സാംസ്‌കാരിക സായാഹ്നം, ക്രിക്കറ്റ്‌, ഫുട്‌ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്‌മിന്റൺ, ക്വിസ്‌, ചെസ്‌ മത്സരങ്ങളും നടക്കും. 
  2025 ജനുവരി 10, 11, 12 തീയതികളിലാണ്‌ സമ്മേളനം. പ്രതിനിധിസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിലും (ഹരിപ്പാട് ശബരി കൺവൻഷൻ സെന്റർ), പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറി(ഹരിപ്പാട് മാധവ ജങ്‌ഷനിലെ മണ്ണാറശാല ഗ്രൗണ്ട്)ലുമാണ്‌ ചേരുന്നത്‌. സമ്മേളനനഗരിയിൽ ഉയർത്തുന്ന പതാകകളും കൊടിമരവും ഒമ്പതിന് വയലാർ, വെൺമണി, കള്ളിക്കാട് രക്തസാക്ഷി മണ്ഡപങ്ങളിൽനിന്ന് വാഹന ജാഥയായി എത്തിക്കും.
  സ്വാഗതസംഘം ചെയർമാൻ ടി കെ ദേവകുമാർ, ജനറൽ കൺവീനർ എം സത്യപാലൻ, ട്രഷറർ സി ശ്രീകുമാർ ഉണ്ണിത്താൻ, കൺവീനർ സി പ്രസാദ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ. പ്രാദേശിക സ്വാഗതസംഘങ്ങളും സജീവമാണ്‌.  അനുബന്ധ പരിപാടികളിലും ബഹുജനറാലിയിലും വലിയ ജനപങ്കാളിത്തം ഉറപ്പാക്കും. ഹരിപ്പാട്‌, കാർത്തികപ്പള്ളി ഏരിയകൾ ഉൾപ്പെടുന്ന മണ്ഡലത്തിലെ ബഹുജനങ്ങളാണ്‌  റാലിയിൽ അണിനിരക്കുക. ചുവപ്പുസേനാപരേഡിന്റെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്‌.  


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home