കേരളോത്സവത്തിന് 
വിളംബരജാഥയോടെ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 01:55 AM | 0 min read

കായംകുളം 
നഗരസഭ കേരളോത്സവത്തിന് വിളംബര ജാഥയോടെ  തുടക്കമായി. നഗരസഭാ അങ്കണത്തിൽ നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി പാർക്ക് മൈതാനിയിൽ സമാപിച്ചു.തുടർന്ന് കേരളോത്സവം കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണ ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ പി ശശികല അധ്യക്ഷയായി. വൈസ് ചെയർമാൻ ജെ ആദർശ്, സ്ഥിരം സമിതി അധ്യക്ഷരായ  മായാദേവി, എസ് കേശുനാഥ്, ഫർസാന ഹബീബ്, പി എസ് സുൽഫിക്കർ,വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായ സി എ അഖിൽ കുമാർ, റെജി മാവനാൽ, ആർ ബിജു, നാദിർഷ, ഷെമി മോൾ, ബിജു നസറുള്ള , രഞ്ജിതം, കൗൺസിലർമാരായ  അമ്പിളി ഹരികുമാർ, സുകുമാരി, ബിനു അശോക്, സന്തോഷ് കണിയാംപറമ്പിൽ, ഷീബ ഷാനവാസ്, സുമി അജീർ  നഗരസഭ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിവിധ വേദികളിലായി കലാ-കായിക മത്സരങ്ങൾ നടക്കും. സമാപന സമ്മേളനവും സമ്മാനദാനവും വെള്ളിയാഴ്ച പകൽ നാലിന് ഗവ. ബോയിസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ  നടക്കും.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home