സിപിഐ എം ഏരിയ സെക്രട്ടറി ബൈക്ക് കൈമാറി

മാവേലിക്കര
വയനാട്ടിലെ ദുരന്തബാധിതർക്കായി ഡിവൈഎഫ്ഐ 25 വീടുകൾ നിർമിച്ചു നൽകുന്നതിന്റെ ധനശേഖരണാർഥം സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ തന്റെ ബൈക്ക് ഡിവൈഎഫ്ഐക്ക് കൈമാറി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺ കുമാർ എംഎൽഎ ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ്, തെക്കേക്കര കിഴക്ക് മേഖലാ സെക്രട്ടറി ലിജോ വർഗീസ്,, പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ, ട്രഷറർ നന്ദകുമാർ എന്നിവർ പങ്കെടുത്തു.









0 comments