ad
Deshabhimani

കരുതലായി ക്ഷേമ പെൻഷൻ

pension
avatar
റഷീദ്‌ ആനപ്പുറം

Published on Mar 26, 2026, 04:21 PM | 2 min read

തിരുവനന്തപുരം: ദുർബല ജനതയെ ചേർത്തുനിർത്തുക എന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌. ക്ഷേമ പെൻഷൻ വർധിപ്പിച്ചും മുടക്കമില്ലാതെ അർഹരുടെ കൈയിൽ എത്തിച്ചും ഇ‍ൗ പ്രതിബദ്ധത തെളിയിച്ചിരിക്കുകയാണ്‌ സർക്കാർ. 2016 ൽ പിണറായി വിജയന്റെ നേതൃത്വത്ത്രിലുള്ള സർക്കാർ ചുമതല ഏൽക്കുമ്പോൾ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. പത്തുവർഷംകൊണ്ട്‌ ഇവ പടിപടിയായി വർധിപ്പിച്ചു. നിലവിൽ 2000 രൂപയാണ്‌ ക്ഷേമ പെൻഷൻ.


1980ലെ ഇ കെ നായനാർ സർക്കാരാണ്‌ ആദ്യമായി കർഷകത്തൊഴിലാളി പെൻഷൻ പ്രഖ്യാപിച്ചത്‌. അന്ന്‌ 45 രൂപ. പിന്നീട്‌ വന്ന യുഡിഎഫിന്റെ കെ കരുണാകരൻ സർക്കാർ ഒരുരൂപ കൂട്ടിയില്ല. 1987ൽ അധികാരത്തിലെത്തിയ നായനാർ സർക്കാർ 15 രൂപ വർധിപ്പിച്ച്‌ 60 രൂപയാക്കി. 1991–96ലെ യുഡിഎഫ്‌ സർക്കാർ പെൻഷൻകാരെ അവഗണിച്ചു. 1996ൽ അധികാരത്തിൽവന്ന നായനാർ സർക്കാർ പെൻഷൻ 60 രൂപ വർധിപ്പിച്ച്‌ 120 രൂപയാക്കി.


2001–2006ലെ എ കെ ആന്റണി–ഉമ്മൻചാണ്ടി മന്ത്രിസഭകൾ തുക കൂട്ടിയില്ലെന്ന്‌ മാത്രമല്ല 28 മാസംവരെ കുടിശ്ശികയാക്കി. 2006ൽ അധികാരത്തിലെത്തിയ വി എസ്‌ സർക്കാരാണ്‌ കുടിശിക നൽകിയതും പെൻഷൻ 500 രൂപയാക്കിയതും. 380 രൂപയാണ്‌ കൂട്ടിയത്‌. 2011ൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി പെൻഷൻത്തുക 100 രൂപ വർധിപ്പിച്ച്‌ 600 ആക്കിയെങ്കിലും 18 മാസം വരെയാണ്‌ കുടിശ്ശിക വരുത്തിയത്‌.


2016ൽ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്‌ ഇ‍ൗ കുടിശ്ശിക ഒരുമിച്ച്‌ വിതരണം ചെയ്യുമെന്നായിരുന്നു. 1473 കോടി രൂപയാണ്‌ കുടിശ്ശിക ഇനത്തിൽ നൽകിയത്‌. ഉമ്മൻചാണ്ടിയുടെ കാലത്ത്‌ 34 ലക്ഷം പേർക്കാണ്‌ പെൻഷൻ നൽകിയിരുന്നതെങ്കിൽ എൽഡിഎഫ്‌ അത്‌ 62 ലക്ഷമാക്കി.


600 രൂപയായിരുന്ന പെൻഷൻ വിവിധ ഘട്ടങ്ങളിലായി 1000 രൂപ കൂടെ വർധിപ്പിച്ച്‌ 1600 രൂപയാക്കി. രണ്ടാം പിണറായി സർക്കാർ ഇത്‌ വീണ്ടും 400 രൂപ കൂടെ വർധിപ്പിച്ച്‌ 2000 രൂപയാക്കി. ക്ഷേമപെൻഷനുകളിൽ ആകെ 100 രൂപയാണ്‌ യുഡിഎഫ്‌ സർക്കാരുകൾ വർധിപ്പിച്ചത്‌. എൽഡിഎഫ്‌ 1900 രൂപയും.

●​സാമൂഹ്യക്ഷേമ പെൻഷൻ


5 വിഭാഗങ്ങൾക്ക്

1) കർഷകത്തൊഴിലാളികൾ​

2) 50 കഴിഞ്ഞ അവിവാഹിത വനിതകൾ​

3) 40 കഴിഞ്ഞ വിധവകൾ

4) മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവർ

5) വയോധികർ

●​16 വിഭാഗം തൊഴിലാളികൾക്ക്‌ സംസ്ഥാനത്തിന്റെ ക്ഷേമപെൻഷൻ


1) കർഷകർ 2) ക്ഷീര കർഷകർ 3) മത്സ്യത്തൊഴിലാളികൾ 4) ലോട്ടറിത്തൊഴിലാളികൾ 5) കയർ തൊഴിലാളികൾ 6) ഖാദിത്തൊഴിലാളികൾ 7) വ്യാപാരികൾ 8) അസംഘടിത തൊഴിലാളികൾ 9) ചുമട്ടുതൊഴിലാളികൾ 10) ആഭരണ തൊഴിലാളികൾ 11) ചെറുകിട തോട്ടം തൊഴിലാളികൾ 12) ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളികൾ 13) ബീഡി ചുരുട്ട്‌ തൊഴിലാളികൾ 14) തയ്യൽ തൊഴിലാളികൾ 15) കൈത്തറി തൊഴിലാളികൾ 16) കശുവണ്ടിത്തൊഴിലാളികൾ.

മുടങ്ങാതിരിക്കാനും കരുതൽ


​2025 നവംബർ മുതലാണ്‌ ക്ഷേമ പെൻഷൻ രണ്ടായിരം രൂപയാക്കിയത്‌. പ്രതിമാസം 1050 കോടിയാണ്‌ ക്ഷേമപെൻഷൻ നൽകാൻ സർക്കാർ ചെലവിടുന്നത്‌. കുടിശ്ശികയില്ലാതെ എല്ലാ മാസവും കൃത്യമായി സർക്കാർ പെൻഷൻ എത്തിക്കുന്നു. ഒരു വർഷം പെൻഷൻ നൽകാൻ 14,500 കോടി രൂപയാണ്‌ വേണ്ടത്‌. പെൻഷൻ മുടങ്ങാതിരിക്കാൻ സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ്‌ രൂപീകരിച്ചാണ്‌ ഫണ്ട്‌ കണ്ടെത്തുന്നത്‌. സർക്കാർ ബജറ്റ്‌ വിഹിതത്തിനു പുറമേ, സഹകരണ ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുത്തുമാണ്‌ പെൻഷൻ നൽകുന്നത്‌.

പെൻഷൻ തുക ആകെ ചെലവിട്ടത്‌ താരതമ്യം


2011–16 ഉമ്മൻചാണ്ടി സർക്കാർ – 9,011 കോടി

2016– 21 പിണറായി സർക്കാർ – 35,154 കോടി

2021–26 പിണറായി സർക്കാർ (ഫെബ്രുവരി വരെ) – 49,433.83 കോടി രൂപ



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home