print edition തൃത്താല ഉയർന്നത് ലോക ഭൂപടത്തിലേക്ക്

പാലക്കാട്: തൃത്താല മണ്ഡലത്തിൽ അഞ്ചുവർഷം നടപ്പാക്കിയ വികസനം മാത്രം മതി എം ബി രാജേഷിനെ അടയാളപ്പെടുത്താൻ. ഇതിലൂടെ ലോക ഭൂപടത്തിൽ തൃത്താലയ്‌ക്ക് കിട്ടിയ അംഗീകാരവും ജനതയുടെ അഭിമാനമുയർത്തുന്നതാണ്.
സംസ്ഥാന സർക്കാരിന്റെ കരുതലറിഞ്ഞ കർഷകർ മണ്ഡലത്തിൽ ഏറെ. പട്ടികജാതി ഉന്നതികൾ ഏറെയുള്ള മണ്ഡലത്തിൽ അഞ്ചുവർഷത്തിനകം വിതരണം ചെയ്‌തത് 2763 പട്ടയം.
വാഗ്‌ദാനം ചെയ്‌തവയ്‌ക്ക് പുറമെ നഴ്‌സിങ് കോളേജ് കൂടി മണ്ഡലത്തിൽ എത്തിച്ച എം ബി രാജേഷാണ് എൽഡിഎഫ് സ്ഥനാർഥി. ദേശാതിർത്തി കടന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ പെരുമ മാത്രംമതി അദ്ദേഹത്തിന്റെ മികവ് അറിയാൻ. എംപി ആയിരുന്നപ്പോൾ പാർലമെന്റിന്റെ ഊർജ സ്റ്റാൻഡിങ് കമ്മിറ്റി, കൃഷി വകുപ്പിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി, ഒബിസി വെൽഫെയർ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.
കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് -118 കോടി, കൂട്ടക്കടവ് റെഗുലേറ്റർ -35 കോടി, സുശീലപ്പടി റെയിൽവേ മേൽപ്പാലം -32 കോടി, തൃത്താല ഗവ. ആശുപത്രി കെട്ടിടം -12.5 കോടി, കുമ്പിടി– തൃത്താല– -പട്ടാമ്പി റോഡ്- 125 കോടി തുടങ്ങിയവ നേട്ടങ്ങളിൽ ചിലതുമാത്രം.
കഴിഞ്ഞ തവണ പരാജയപ്പെട്ട വി ടി ബൽറാം തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. അദ്ദേഹത്തിന്റെ കാലത്ത് സമൂഹ മാധ്യമങ്ങളിലെ പോർവിളിയല്ലാതെ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണിക്കൃഷ്‌ണൻ എൻഡിഎ സ്ഥാനാർഥി.
2011 വരെ പട്ടികജാതി സംവരണ മണ്ഡലമായിരുന്ന ഇവിടെ ഏഴ് തവണ കോൺഗ്രസും ആറ് തവണ സിപിഐ എമ്മും വിജയിച്ചു.










0 comments