print edition നവകേരളത്തിന്റെ പൂർത്തീകരണത്തിലേക്ക് കുതിപ്പ് തുടരാം

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Apr 03, 2026, 08:33 AM | 1 min read
തിരുവനന്തപുരം : പത്തുവർഷത്തിനിടെ പാകിയുറപ്പിച്ച അടിത്തറയിൽ നിന്ന് കുതിക്കാനുള്ള ദീർഘകാല പദ്ധതികളുമായി എൽഡിഎഫ് പ്രകടന പത്രിക. വയോജനങ്ങളേയും സ്‌ത്രീകളേയും പണിയെടുക്കുന്നവരേയും ചേർത്ത് പിടിച്ച്, ദാരിദ്ര്യം തുടച്ചുനീക്കി, ഭാവി തലമുറയുടെ ഉന്നമനം ലക്ഷ്യമാക്കി ഇനി നവകേരളത്തിന്റെ പൂർത്തീകരണത്തിലേക്ക്. വരുന്ന 25 വർഷത്തെ ശാസ്‌ത്രീയമായി പഠിച്ചുറപ്പിച്ച പദ്ധതികൾ. അവ ഇച്ഛാശക്തിയോടെ നടപ്പാക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാരുമില്ലെന്ന് തെളിയിച്ചു ഒന്നും രണ്ടും പിണറായി സർക്കാരുകൾ.
യുഡിഎഫും ബിജെപിയും മുന്നോട്ടുവയ്‌ക്കുന്ന ആഗോളവൽക്കരണ നയത്തേയും വർഗീയതയേയും പ്രതിരോധിച്ചുള്ള ബദൽ സമീപനത്തിലാണ് ഉൗന്നൽ. 60 ഇന പരിപാടിയിൽ 50 ശതമാനം സ്‌ത്രീകൾക്ക് ജോലി ഉറപ്പ്, അഭ്യസ്ത വിദ്യർക്ക് പലിശരഹിത വായ്പ, കേവല ദാരിദ്ര്യം ഇല്ലാതാക്കൽ, കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, കൂടുതൽ വൈജ്ഞാനിക തൊഴിൽ മേഖല, പദ്ധതികളിൽ സ്ത്രീതുല്യത–പരിസ്ഥിതി സൗഹാർദ്ദം, സാർവത്രിക ആരോഗ്യ പരിരക്ഷ തുടങ്ങിയവ ഉൾപ്പെടുന്നു.
ഭരണ തുടർച്ചയ്ക്കുള്ള ആശ്ലേഷമായി മാറിക്കഴിഞ്ഞു പ്രകടന പത്രികയ്ക്കുള്ള ജനസ്വീകാര്യത. 2016നുമുമ്പ് ഉണ്ടായിരുന്ന ഇരുണ്ടകാലം തിരിച്ചുവരുന്നത് മലയാളിക്ക് ഓർക്കാൻ കൂടി കഴിയില്ല. അക്കാലവുമായി താരതമ്യപ്പെടുത്താൻ പോലുമാകാത്ത വിസ്മയകരമായ പുരോഗതി സംസ്ഥാനം നേടി. അത് സമ്മതിക്കുന്നുവെന്നതിന് തെളിവാണ് യുഡിഎഫും കേന്ദ്ര സർക്കാരും ‘ ക്രഡിറ്റ് ’ അടിക്കാൻ മത്സരിക്കുന്നുവെന്നത്.
പ്രകടന പത്രികകൾക്ക് വിലയുണ്ടെന്ന് മറ്റ് മുന്നണികളെക്കൊണ്ടുകൂടി പറയിപ്പിച്ചു എൽഡിഎഫ് ഭരണം. 2016ലും 2021ലും എൽഡിഎഫ് നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും നടപ്പാക്കി റിപ്പോർട്ട് കാർഡ് പ്രസിദ്ധീകരിച്ചു. അതേസമയം, നേട്ടങ്ങളിൽ മേനി നടിച്ച് ഇരിക്കാനല്ല, നവകേരളത്തിലേക്ക് ജനങ്ങളെ കൈപിടിച്ച് ഉയർത്തുമെന്ന ഉറപ്പാണ് 2026 ലെ പ്രകടന പത്രിക മുന്നോട്ടു വയ്ക്കുന്നത്.










0 comments