ad
Deshabhimani

print edition പ്രകടനപത്രികയിൽ ഉ‍ൗന്നി എൽഡിഎഫ്‌ പ്രചാരണം

LDF Manifesto
avatar
സ്വന്തം ലേഖകൻ

Published on Apr 05, 2026, 03:30 AM | 1 min read

തിരുവനന്തപുരം: നവകേരളം ലക്ഷ്യമിട്ടുള്ള തുടർപ്രവർത്തനങ്ങൾക്ക്‌ ഉ‍ൗന്നൽനൽകുന്ന എൽഡിഎഫ്‌ പ്രകടനപത്രിക ഏറ്റെടുത്ത്‌ ജനങ്ങൾ. പറയുന്നത്‌ നടപ്പാക്കും എന്ന ജനങ്ങളുടെ അനുഭവബോധ്യമാണ്‌ 950 നിർദേശങ്ങൾ അടങ്ങുന്ന പ്രകടനപത്രികയ്‌ക്ക്‌ ലഭിക്കുന്ന സ്വീകാര്യതയ്‌ക്ക്‌ കാരണം.


2016ൽ 600, 2021ൽ 900 നിർദേശങ്ങൾ അടങ്ങുന്ന പ്രകടനപത്രികയാണ്‌ പുറത്തിറക്കിയത്‌. ഇവയെല്ലാം നടപ്പാക്കി എല്ലാവർഷവും പ്രോഗ്രസ്‌ റിപ്പോർട്ടും സമർപ്പിച്ചാണ്‌ കഴിഞ്ഞ പത്തുവർഷവും മുന്നോട്ടുപോയത്‌. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് എൽഡിഎഫ്‌ ലക്ഷ്യമിടുന്നത്‌. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കും. ഇക്കാര്യം ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച്‌ പ്രകടനപത്രിക മുൻനിർത്തിയുള്ള എൽഡിഎഫ്‌ പ്രചാരണം ജനങ്ങൾ ഏറ്റെടുക്കുന്നുവെന്നതാണ്‌ യോഗങ്ങളിലേക്ക്‌ ഒഴുകിയെത്തുന്ന ജനങ്ങൾ തെളിയിക്കുന്നത്‌.


പത്തുവർഷത്തെ വികസനക്കുതിപ്പ്‌ മുന്നോട്ടുവച്ചാണ്‌ തുടക്കം മുതൽ എൽഡിഎഫ്‌ പ്രചാരണം. അതിനുമുമ്പുള്ള യുഡിഎഫിന്റെ അഞ്ചു വർഷത്തെ ഇരുണ്ട കാലവും ചർച്ചയായി. യുഡിഎഫും എൻഡിഎയും പ്രകടന പത്രികകൾ പുറത്തിറക്കിയെങ്കിലും അത് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണത്തിന്‌ മടിച്ചുനിൽക്കുന്നു. വിവാദം സൃഷ്ടിക്കാനും നുണപ്രചാരണത്തിനുമാണ്‌ അവർ ശ്രമിക്കുന്നത്‌. എന്നാൽ, കള്ളങ്ങളെല്ലാം പൊളിയുന്നതാണ്‌ കണ്ടത്. എൽഡിഎഫ്‌– ബിജെപി ഡീൽ എന്നതായിരുന്നു ആദ്യഘട്ടത്തിൽ ഉയർത്തിയ ആക്ഷേപം. എന്നാൽ, അതു പൊളിഞ്ഞപ്പോൾ എൽഡിഎഫ്‌– എസ്‌ഡിപിഐ ഡീൽ എന്നായി. അതും ഏശിയില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home