ad
Deshabhimani

പട്ടണത്തിന്റെ പ്രിയപ്പെട്ടവൻ

വേലിയാകുളത്ത് പി പി ചിത്തരഞ്ജന് സ്വീകരണം നൽകിയപ്പോൾ

വേലിയാകുളത്ത് പി പി ചിത്തരഞ്ജന് സ്വീകരണം നൽകിയപ്പോൾ

വെബ് ഡെസ്ക്

Published on Apr 02, 2026, 01:17 AM | 1 min read

ആലപ്പുഴ ​

കേരളത്തിൽ എൽഡിഎഫ് സർക്കാർ നടത്തിയ പശ്ചാത്തല വികസനങ്ങളുടെ നേർക്കാഴ്‌ചകളിലൊന്നാണ്‌ ആലപ്പുഴനഗരം. എൽഡിഎഫ് ആലപ്പുഴ മണ്ഡലം സ്ഥാനാർഥി പി പി ചിത്തരഞ്‌ജന് നഗരത്തിൽ ലഭിച്ച എല്ലാ സ്വീകരണകേന്ദ്രങ്ങളും നാടിനെ മാറ്റിമറിച്ച നായകനോടുള്ള നന്ദിപ്രകടനമായി. അഞ്ചുവർഷംകൊണ്ട് മണ്ഡലത്തിൽ 2000 കോടിയുടെ വികസനപ്രവർത്തങ്ങൾക്ക് ചുക്കാൻപിടിച്ച ചിത്തരഞ്‌ജനോട് നാടിനുള്ള കടപ്പാടും സ്‌നേഹവും പ്രകടമാക്കുന്നതായിരുന്നു ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണങ്ങൾ. ആദ്യ സ്വീകരണകേന്ദ്രമായ വഴിച്ചേരി മാർക്കറ്റിലെ സോപ്പുകടയ്‌ക്ക്‌ സമീപം ഒരുക്കിയ സ്വീകരണകേന്ദ്രത്തിലേക്ക്‌ വാദ്യമേളങ്ങളുടെയും കരിമരുന്ന്‌ പ്രയോഗത്തിന്റെയും അകമ്പടിയോടെയാണ് ആബാലവൃദ്ധം തങ്ങളുടെ പ്രിയങ്കരനായ സ്ഥാനാർഥിയെ വരവേറ്റത്. മുനിസിപ്പൽ കോളനി, മന്നത്ത് പടിഞ്ഞാറ്, പുത്തൻപുരയ്‌ക്കൽ, വടക്കേവെളി, മൂവറയ്‌ക്കൽ, അമ്പാടി ഷാപ്പിന് സമീപം, മുപ്പത് വെളി, അലീന സ്‌റ്റോഴ്സിന് സമീപം, വേലിയാകുളം, പാലക്കുളം, വളവൻചിറ, ഭജനസംഘം, വടികാട് ജങ്ഷൻ, സ്‌മാർട്ട് ജങ്ഷൻ, തോട്ടുവേലി, പാട്യം ജങ്ഷൻ, എസ് എൻ കവല എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുന്നമടയിൽ ബുധനാഴ്‌ചത്തെ പര്യടനം സമാപിച്ചു. വിവിധ സ്വീകരണയോഗങ്ങളിൽ കെ ഡി മഹീന്ദ്രൻ, കെ എസ് വേണുഗോപാൽ, പി ജി സുനിൽകുമാർ, റോഷൻ എസ് രമണൻ, കെ കെ ജയമ്മ, എസ് രാധാകൃഷ്‌ണൻ, ജയൻ തോമസ്, വി ടി രാജേഷ്, ഉണ്ണി ശിവരാജൻ, ബി ഷംനാദ്, അഡ്വ. ആർ റിയാസ്, ദീപ്‌തി അജയകുമാർ, പി ഡി ശ്രീദേവി, കെ ഡി വേണു, വി ബി അശോകൻ, ജി കൃഷ്‌ണപ്രസാദ്, അഡ്വ. ഡി പ്രിയേഷ്‌കുമാർ, അഡ്വ. ഷീന സനൽകുമാർ, വാസുദേവൻനായർ, പി രഘുനാഥ്, ഡി സുധീഷ്, പി പി സംഗീത, സുഭാഷ് ബാബു, സംഗീത ഷംനാഥ്, അഡ്വ. ആർ ജയസിംഹൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home