ad
Deshabhimani

പാലമുയരുന്നു 
കായിക്കരക്കടവിൽ

palam work

പാലത്തിന്റെ പൈലിങ്‌ പ്രവൃത്തികൾ പുരോഗമിക്കുന്നു കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നിർമിച്ച വർണക്കൂടാരവും ടർഫും

avatar
പി പ്രദീപ്‌

Published on Mar 26, 2026, 10:41 PM | 1 min read

ചിറയിൻകീഴ്

അഞ്ചുതെങ്ങ്, വക്കം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു കായിക്കരക്കടവ് പാലം. വക്കം അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ടി എസ് കനാലിന് കുറുകെയാണ് പാലം നിർമിക്കുന്നത്. 222 മീറ്റർ നീളവും 11 മീറ്റർ വീതിയും ഇരുവശങ്ങളിലുമായി 1.5 മീറ്റർ നടപ്പാതയും ഉൾപ്പെടുന്നതാണ് പാലം. കായിക്കര ഭാഗത്ത്‌ 248 മീറ്ററും വക്കത്ത് 188 മീറ്റർ അനുബന്ധ റോഡും നിർമിക്കും. പാലത്തിനായി അഞ്ചുതെങ്ങ് വില്ലേജിലെ 31 ഉടമകളിൽ നിന്നായി 28.83 ആർ ഭൂമിയും വക്കം വില്ലേജിലെ 13 ഉടമകളിൽ നിന്നായി 21.60 ആർ ഭൂമിയും ഏറ്റടുത്തു. കിഫ്ബി 21,21,32,770 രൂപയാണ് അനുവദിച്ചത്. സാമൂഹികാഘാത പഠനം പൂർത്തീകരിച്ച് വിദഗ്‌ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തീകരിച്ചു. നഷ്ടപരിഹാരമായി 6,88,45,531 രൂപ നൽകി. കായിക്കരയിൽ 22 വീടുകളും വക്കം ഭാഗത്ത് 2 വീടുകളും അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽനിന്ന് നീക്കി. മൂന്നുവശവും കായലുകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ തീരദേശപാത കടന്നുപോകുന്ന കായിക്കരയുമായി ബന്ധിപ്പിക്കുകയെന്നത് അഞ്ചുതെങ്ങ് വക്കം നിവാസികളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. കിലോമീറ്ററുകൾ യാത്ര ചെയ്താണ് അഞ്ചുതെങ്ങ്, വക്കം പഞ്ചായത്തുകളിൽ നിലവിൽ വാഹനത്തിൽ ആളുകളെത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home