ad
Deshabhimani

print edition ജോൺ ബ്രിട്ടാസ്‌ എംപിയുടെ ഇടപെടൽ ഫലം കണ്ടു; കേരളത്തിലെ തപാൽ ജീവനക്കാർക്ക് 
വോട്ടെടുപ്പ്‌ ദിവസം അവധി

Election
വെബ് ഡെസ്ക്

Published on Apr 09, 2026, 12:00 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്‌ച സംസ്ഥാനത്തെ തപാൽ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ബുധനാഴ്‌ച പുറത്തിറങ്ങി. ജോൺ ബ്രിട്ടാസ് എംപി ഉന്നത അധികാരികളുമായി നടത്തിയ ഇടപെടലിനെ തുടർന്നാണ്‌ അനുകൂലമായ തീരുമാനമുണ്ടായത്.


കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി നൽകണമെന്ന കേന്ദ്ര നിർദേശം നിലവിലുണ്ടായിരുന്നിട്ടും തപാൽ വകുപ്പ് ഉത്തരവിറക്കിയിരുന്നില്ല. പോസ്‌റ്റൽ വോട്ടിന്‌ നിർബന്ധിക്കുകയും ചെയ്‌തു. ഇത്‌ ജീവനക്കാർക്കിടയിൽ അനിശ്ചിതത്വത്തിന് കാരണമായി.


സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഇരുപതിനായിരത്തോളം തപാൽ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ സ്വന്തം മണ്ഡലങ്ങളിൽ എത്തിച്ചേരുന്നതിന് തടസമാകുമെന്ന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ജോൺ ബ്രിട്ടാസ്‌ ഇടപെടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home