ad
Deshabhimani

പശ്ചിമേഷ്യയിലെ സംഘർഷം: കുതിച്ചുയർന്ന് എണ്ണവില

Crude Oil Price - AI Image
വെബ് ഡെസ്ക്

Published on Jul 09, 2026, 06:16 AM | 1 min read

വാഷിങ്ടൺ: ഇറാനിലേക്ക്‌ അമേരിക്ക വ്യോമാക്രമണം നടത്തിയതിനു പിന്നാലെ കുതിച്ചുയർന്ന്‌ എണ്ണവില. ക്രൂഡ് ഓയിൽ വില ഏഴു ശതമാനം വർധിച്ച്‌ ബാരലിന്‌ 75.38 ഡോളറായി. ബ്രന്റ്‌ ക്രൂഡ്‌ വില എട്ട്‌ ശതമാനം വർധിച്ച്‌ 80.09 ഡോളറായി. ജൂൺ 23ന്‌ ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്‌. എണ്ണവില കുതിച്ചതിനെ തുടർന്ന്‌ ഓഹരികൾ കൂപ്പുകുത്തി.


ജപ്പാനിലെയും സ‍ൗത്ത്‌ കൊറിയയിലെയും ഓഹരികൾ വൻ നഷ്‌ടത്തിലാണ്‌ കച്ചവടം അവസാനിപ്പിച്ചത്‌. യുദ്ധം തുടരുകയാണെങ്കിൽ എണ്ണവില ഇനിയും ഉയരാർ സാധ്യതയുണ്ട്‌.


അതേസമയം, പശ്ചിമേഷ്യന്‍ മേഖലയില്‍ ഇരുപതിലധികം യുദ്ധക്കപ്പലുകൾ പട്രോളിംഗ് നടത്തുന്നുണ്ടെന്ന് യു എസ് സൈന്യം അറിയിച്ചു.


കപ്പൽ ആക്രമിച്ചതിനെ അപലപിച്ച്‌ രാജ്യങ്ങൾ


ദോഹ: ഹോർമുസ്‌ കടലിടുക്കില്‍ ബദൽപാതയിലൂടെ ഇന്ത്യയിലേക്ക്‌ എൽഎൻജി കൊണ്ടുവരികയായിരുന്ന അൽ റക്കായത്ത്‌ എണ്ണ ടാങ്കറിന്‌ നേരെയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ച്‌ ഖത്തറും യുഎഇയും ഗൾഫ്‌ കോഓപറേഷൻ ക‍ൗൺസിലും (ജിസിസി).


ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഇറാനാണ്‌ പൂര്‍ണ ഉത്തരവാദിയെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ്‌ മജേദ്‌ അൽ അൻസാരി പറഞ്ഞു. ഇറാൻ ഡെപ്യൂട്ടി അംബാസിഡറെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധമറിയിച്ചു.


ആക്രമണം ലോകത്തിലെ ഏറ്റവും നിർണായകമായ കപ്പൽപാതയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയാണെന്ന്‌ യുഎഇയും ജിസിസിയും പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home