ad
Deshabhimani

print edition കോൺഗ്രസ്–ബിജെപി ഡീൽ; പ്രവർത്തകരിൽ അമർഷം പുകയുന്നു

BJP-CONGRESS

നേമത്തെ എൽഡിഎഫ് കൊട്ടിക്കലാശത്തിനെത്തിയ യുവതയുടെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Apr 08, 2026, 12:01 AM | 1 min read

തിരുവനന്തപുരം: പണമൊഴുക്കിയും ഡീൽ ഉറപ്പിച്ചും കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ജില്ലയിലെ പല മണ്ഡലങ്ങളിലും പ്രവർത്തകരുടെയുള്ളിൽ അമർഷം. തിരുവനന്തപുരവും അരുവിക്കരയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ്–ബിജെപി വോട്ട് കച്ചവടം നടക്കുന്നതായാണ് വിവരം.


ബിജെപി ഓ-ഫീസുകളിലും നേതാക്കൾക്കുമായി വരുന്ന പെട്ടികളിലും ദുരൂഹത തുടരുകയാണ്. ഇതെല്ലാം വലിയ തോതിൽ ചർച്ചയായതോടെ മറ്റ് മണ്ഡലങ്ങളിൽ ഉൾപ്പെടെ വോട്ടിങ്ങിൽ പ്രതിഫലിച്ചേക്കുമെന്ന ആശങ്കയിലാണ്‌ കോൺഗ്രസ്, ബിജെപി നേതൃത്വം.


അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി വി എസ് ശിവകുമാറിനെയും തിരുവനന്തപുരത്ത് ബിജെപിയുടെ കരമന ജയനെയും ജയിപ്പിക്കാൻ രഹസ്യധാരണയുള്ളതായി സിപിഐ എം ജില്ലാ ആക്ടിങ്‌ സെക്രട്ടറി എ എ റഹിം നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.


വി എസ് ശിവകുമാറിന്റെ സ്വന്തം തട്ടകമായ തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടിയുള്ള പ്രചാരണത്തിന് കോൺഗ്രസ് പ്രവർത്തകരില്ലാത്തത്‌ ഇതിന് തെളിവാണ്. ഇവർ ബിജെപിക്കുവേണ്ടി രഹസ്യമായി പ്രവർത്തിക്കുകയാണ്. അരുവിക്കരയിൽ ബിജെപി പ്രവർത്തകരും പ്രചാരണത്തിനില്ല.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home