ad
Deshabhimani

ആലപ്പുഴ ഉറപ്പിച്ച്‌ 
ചിത്തൻ

പി പി ചിത്തരഞ്ജൻ

പി പി ചിത്തരഞ്ജൻ

വെബ് ഡെസ്ക്

Published on Apr 07, 2026, 02:56 AM | 1 min read

ആലപ്പുഴ

തെരഞ്ഞെടുപ്പ്‌ അവസാനലാപ്പിലേക്ക്‌ എത്തുന്പോഴും ആലപ്പുഴ മണ്ഡലത്തിൽ പി പി ചിത്തരഞ്ജൻ ആവേശമായി തുടരുന്നു. ചിത്തനിലൂടെ വികസനക്കുതിപ്പിന്‌ സാക്ഷിയായ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഭ‍ൂരിപക്ഷം ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്‌ എൽഡിഎഫ്‌ പ്രവർത്തകർ. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്ന്‌ മിനിറ്റുകൾക്കുള്ളിൽ കളംപിടിച്ച ചിത്തരഞ്ജൻ ഘട്ടംഘട്ടമായി ഒരോ മേഖലയിലും വോട്ടുറപ്പിച്ചാണ്‌ പ്രചാരണം തുടരുന്നത്‌. സ്വീകരണ പര്യടനങ്ങളിലും യോഗങ്ങളിലുമെല്ലാം എത്തുന്ന വൻ ജനപങ്കാളിത്തം വോട്ടാകുമെന്നാണ്‌ എൽഡിഎഫ്‌ പ്രതീക്ഷ. തീരമേഖലകളിലും ചിത്തരഞ്ജന്‌ ലഭിക്കുന്ന വൻ പിന്തുണ അഞ്ചുവർഷം നടത്തിയ ജനകീയ പ്രവർത്തനത്തിന്റെ തെളിവാണ്‌. ആലപ്പുഴയിൽ കണ്ണുവച്ച നേതാക്കളെ ആകെ വെട്ടിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥിയായി എ ഡി തോമസിനെ അവതരിപ്പിച്ചത്‌. പ്രവർത്തകർക്കിടയിലും ഗ്രൂപ്പ്‌ സമവാക്യങ്ങളിലും ശക്തമായ എതിർപ്പുയരാനും ഇത്‌ കാരണമായി. സീറ്റ്‌ നിഷേധിച്ചതോടെ കോൺഗ്രസിൽനിന്ന്‌ ബിജെപിയിലെത്തിയ എം ജെ ജോബാണ്‌ എൻഡിഎ സ്ഥാനാർഥി. കോൺഗ്രസ്‌ വോട്ടുകളിൽ ഇതും വിള്ളൽ വീഴ്‌ത്തുമെന്നാണ്‌ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home