print edition പണവും മദ്യവും ഒഴുക്കി ബിജെപിയും യുഡിഎഫും

തിരുവനന്തപുരം: വോട്ടർമാരെ സ്വാധീനിക്കാൻ പണവും മദ്യവും ഭക്ഷ്യക്കിറ്റും നൽകി കോൺഗ്രസും ബിജെപിയും. പാലക്കാട്ടും നേമത്തും തിരുവനന്തപുരത്തുമാണ് ബിജെപി പ്രധാനമായും ഇത്തരം ജനാധിപത്യവിരുദ്ധ പ്രവർത്തനം നടത്തിയത്.
പാലക്കാട്ട് ബിജെപി സ്ഥാനാർഥിക്കുവേണ്ടി പണം നൽകുന്നത് നാട്ടുകാർ കൈയോടെ പിടികൂടി. ദൃശ്യം ചിത്രീകരിച്ച ഫോൺ പിടിച്ചെടുക്കാനും ഭീഷണിപ്പെടുത്താനും ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ശ്രമിച്ചു. ബേപ്പൂർ മണ്ഡലത്തിൽ മാറാട് വയോധികയ്ക്ക് 5000 രൂപ നൽകി വോട്ട് വാങ്ങാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നു.
നേമത്ത് ആറ്റുകാൽ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസിൽനിന്ന് 336 ലിറ്റർ മദ്യം എക്‌സൈസ് പിടിച്ചെടുത്തു. തൃശൂരിൽ ബിജെപി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌താണ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. ബിജെപി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി കണക്കിൽ പെടാത്ത കോടികളാണ് ഒഴുക്കുന്നത്.
കോൺഗ്രസിന് കർണാടക, തെലങ്കാന എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ഫണ്ട് വരുന്നത്.










0 comments