'അനന്തുവിനെ ആർഎസ്എസ് കൊന്നത്; ആർഎസ്എസിനെ അകറ്റിനിർത്തുക': വി കെ സനോജ്

തിരുവനന്തപുരം: ആർഎസ്എസിന്റെ നിരന്തരമായ ലൈംഗിക പീഡനത്തിൽ ആത്മഹത്യ ചെയ്ത അനന്തുവിന്റെ മരണം ആർഎസ്എസ് നടത്തിയ കൊലപാതകമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി. ബാലഗോകുലത്തിലൂടെയും മറ്റും ആർഎസ്എസിലെത്തുന്ന കുട്ടികൾക്ക് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങൾ ലോകത്തിനു കൂടുതൽ വ്യക്തമായെന്നും സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ആർഎസ്എസിനെ അകറ്റി നിർത്തണമെന്നും സനോജ് കുറിപ്പിൽ പറയുന്നു. അനന്തു തന്റെ മരണമൊഴിയായി പങ്കുവച്ച വീഡിയോയുടെ ലിങ്കും വി കെ സനോജ് തന്റെ കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഈ ചെറുപ്പക്കാരനെ
ആർ എസ് എസ് കൊന്നതാണ്.
ബാലഗോകുലത്തിലൂടെ
ആർ എസ് എസ് ശാഖയിൽ എത്തുന്ന കുട്ടികൾക്ക്
ഉണ്ടാവുന്ന
തിക്താനുഭവങ്ങൾ ഇതിന് മുന്നെയും
പലവിധ വെളിപ്പെടുത്തലുകളിലൂടെ ലോകം അറിഞ്ഞതാണ്.
സ്നേഹവും അനുകമ്പയും സഹജീവിയോട് തോന്നേണ്ട പ്രായത്തിൽ അപര വിദ്വേഷവും വെറുപ്പും കുത്തി വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത് മനുഷ്യനല്ലതാക്കുന്ന ഇടമാണ് ശാഖകൾ.
രക്ഷിതാക്കൾ
ജാഗ്രത പാലിക്കുക.
ആർ എസ് എസിനെ
അകറ്റിനിർത്തുക.
ഇനി ഒരു അനന്തു ഉണ്ടാവാതിരിക്കാൻ
രംഗത്തിറങ്ങുക.
പ്രതിഷേധങ്ങൾ പടരട്ടെ.
https://www.instagram.com/reel/DP1HduMEWQf/?utm_source=ig_web_copy_link










0 comments