ad
Deshabhimani

'വി ഡ സിതശീനും' ഷാളുമായി ന‌ട്ടം തിരിയുന്ന അണിയും; ട്രോളുകളുമായി സമൂഹമാധ്യമം

vd satheeshan troll
വെബ് ഡെസ്ക്

Published on Mar 03, 2026, 02:16 PM | 1 min read

വി ഡി സതീശന്റെ 'പുതുയുഗ യാത്ര'യുടെ ഭാഗമായി പത്തനാപുരത്ത് നടന്ന സ്വീകരണത്തിനിടയിലെ ചില ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾക്ക് വഴിയൊരുക്കുന്നത്. പത്തനാപുരത്ത് വേദിയിൽ ഷാളണിയിക്കാനെത്തിയ ആൾക്ക് സതീശനെ തിരിച്ചറിയാതെ പോയതും കല്ലറയിൽ സതീശന്റെ പേരുൾപ്പെ‌ടെ തെറ്റിച്ചുകൊ‌ടുത്തതുമെല്ലാമാണ്.


'വി ഡ സിതശീൻ നയിക്കുന്ന പുതുയു​ഗയാത്രയക്ക് കല്ലറയിലേക്ക് സ്വാ​ഗത'മെന്നായിരുന്നു കമാനത്തിൽ കൊടുത്തിരിക്കുന്നത്. സ്വന്തം നേതാവിന്റെ പേര് പോലും ശരിയായി എഴുതാൻ അറിയാത്തവരാണോ ഈ യാത്ര സംഘടിപ്പിക്കുന്നത് എന്ന രീതിയിലുള്ള ട്രോളുകൾക്കാണ് ഇത് വഴി വെച്ചത്. ഇറക്കുമതി ചെയ്തവരാണോ ഷാളണിയിക്കാന്‍ വരുന്നതെന്ന തരത്തിലുള്ള കമന്‍റുകളാണ് നിറയെ.


പത്തനാപുരത്തെ സ്വീകരണ വേദിയിൽ ഷാൾ അണിയിക്കാൻ എത്തിയ ആൾക്ക് മുന്നിൽ നിൽക്കുന്ന നേതാവിനെ തിരിച്ചറിയാൻ കഴിയാതെ പോയതാണ് പ്രധാന ട്രോൾ വിഷയം. ഷാളുമായി വേദിയിലെത്തിയയാള്‍ സതീശനെ നോക്കാതെ മറ്റാരെയോ തിരയുന്നതും, ഒടുവിൽ കൂടെയുള്ളവർ ഇതാണ് ആള് എന്ന രീതിയില്‍ സതീശനെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതുമായ ദൃശ്യങ്ങൾ ചിരി പടർത്തുകയാണ്. "സ്വന്തം നേതാവിനെ പോലും തിരിച്ചറിയാത്തവരാണോ സ്വീകരിക്കാൻ വരുന്നത്" എന്ന പരിഹാസമാണ് ഇതിന് താഴെ ഉയരുന്നത്. ഷാൾ അണിയിക്കാൻ വന്നവർക്ക് നേതാവിനെ പരിചയമില്ലാത്തതിനാൽ, ഇവരൊക്കെ പുറത്തുനിന്ന് കൊണ്ടുവന്നവരാണോ എന്ന സംശയവും ട്രോളുകളിൽ നിറയുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home