ad
Deshabhimani

'പത്താം ക്ലാസ് യോ​ഗ്യത മാത്രമുള്ളയാൾ റബർ ബോർഡ് തലപ്പത്ത്'; ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്

hari
വെബ് ഡെസ്ക്

Published on Jun 16, 2026, 11:32 AM | 1 min read

തിരുവനന്തപുരം: റബർ ബോർഡ് ചെയർമാൻ പദവിയിലേക്ക് ബിജെപി നേതാവ് എൻ ഹരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാവുന്നു. 'മൈ നേതാ' വെബ്‌സൈറ്റിലെ ഇലക്ഷൻ അഫിഡവിറ്റ് പ്രകാരം എൻ ഹരിയുടെ വിദ്യാഭ്യാസ യോ​ഗ്യത പത്താം ക്ലാസ് മാത്രമാണെന്നും അങ്ങനൊരാളെ, മുൻപ് ഐഎഎസ് / ഐആർഎസ് ഓഫീസർമാർ മാത്രം ഇരുന്നിട്ടുള്ള റബർ ബോർഡ് ചെയർമാൻ പദവിയിലേക്ക് നിയമിച്ചതിനെതിരെ 'നിഷ്പക്ഷർ' എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ മൗനം പാലിക്കുന്നു എന്നാണ് കുറിപ്പിലെ പ്രധാന ആരോപണം.


രാഷ്ട്രീയ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്ത് നിരന്തരം പരിഹസിക്കാറുള്ള ചിലരുടെ ഇരട്ടത്താപ്പാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. 'വിദ്യാഭ്യാസം കുറഞ്ഞവർ നാട് ഭരിക്കുന്നതാണ് നാട് നന്നാവാത്തതിന് കാരണം' എന്ന് പറയുന്നവരും, 'പത്താം ക്ലാസ് തോറ്റ, സിന്ദാബാദ് വിളിച്ച പരിചയം മാത്രമുള്ളവർ ഐഎസുകാരെ ഭരിക്കുന്നു' എന്ന് വിലപിക്കുന്നവരും ഈ വിഷയത്തിൽ പുലർത്തുന്ന മൗനത്തെ കുറിപ്പിൽ ചോദ്യം ചെയ്യുന്നുണ്ട്.


സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് വരെയുള്ള ഐസക്കിനെ പോലും കയറുപിരി ശാസ്ത്രജ്ഞൻ എന്നൊക്കെ പരിഹസിക്കുന്ന എനിക്ക് രാഷ്ട്രീയമൊന്നുമില്ലെ എന്നു പറഞ്ഞു നടക്കുന്നവന്മാർ!! അവന്മാരോട് ആരോടെങ്കിലും ഈ വിഷയം ഒന്ന് ചോദിച്ചു നോക്കൂ ? എന്തെങ്കിലും പ്രതിഷേധം ഉണ്ടോ എന്ന് ചോദിച്ചു നോക്കൂ ? അവർക്ക് ഒരു പ്രതിഷേധവും ഉണ്ടാവില്ല! അതിൽ ഒരു തെറ്റും കാണുകയില്ല. റബ്ബർ ബോർഡിലേക്ക് എന്തിനാ ഐ എ എസുകാർ അവർ തിരിച്ചു ചോദിച്ചെന്നും വരും.


ഉളുപ്പിന്റെ കണിക എങ്കിലും ഉള്ളവൻ പരമാവധി പറയാൻ പോകുന്നത് "എല്ലാവരും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത് എന്ന സമീകരണം ആകും! അങ്ങിനെ പറയാൻ അവർക്ക് തെളിവൊന്നും ഇല്ലെങ്കിലും.

ഒരന്തി ചർച്ചയുമില്ല! ഒരാശങ്കയുമില്ല!. പോസ്റ്റിൽ പറയുന്നു.


'എനിക്ക് രാഷ്ട്രീയമില്ല' എന്ന് പറയുന്നവരും നിഷ്പക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്നവരും യഥാർത്ഥത്തിൽ വലതുപക്ഷ രാഷ്ട്രീയം മാത്രമാണ് പറയുന്നതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


ബിജെപി കോട്ടയം മേഖല പ്രസിഡന്റായ എൻ ഹരിയെ റബർ ബോർഡ് ചെയർമാനായി കേന്ദ്ര വാണിജ്യ മന്ത്രാലയം നിയമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home