ad
Deshabhimani

എയർ ഇന്ത്യയിൽ പാറ്റയെ മരണം വരെ തൂക്കിക്കൊന്നു? ലോ​ഗ് ബുക്ക് എൻട്രി വൈറൽ

air india log
വെബ് ഡെസ്ക്

Published on Oct 26, 2025, 03:28 PM | 1 min read

ന്യൂഡൽഹി: സോഷ്യല്‍ മീഡയയില്‍ ഇപ്പോള്‍ എയർ ഇന്ത്യയാണ് ചര്‍ച്ചാ വിഷയം. ഇത്തവണ സാങ്കേതിക തകരാറോ അടിയന്തര അടിയന്തര ലാൻഡിങോ ഒന്നുമല്ല, പാറ്റയെ മരണം വരെ തൂക്കിക്കൊന്നതാണ് വിഷയം. എയര്‍ ഇന്ത്യയുടെ ലോഗ്ബുക്ക് എൻട്രിയുടെ ചിത്രം പുറത്ത് വന്നതോടെയാണ് സംഭവം വൈറലായത്.


ഒക്ടോബർ 24നാണ് സംഭവം. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഒരു യാത്രക്കാരനാണ് പാറ്റയെ കണ്ടെത്തിയത്. ഇതോടെ ലോ​ഗ് ബുക്കിൽ '17 ജി, അതിഥി പാറ്റയെ ജീവനോടെ കണ്ടെത്തി' എന്ന് കുറിച്ചു. ഇതിന് എന്ത് പരിഹാരം കണ്ടുവെന്ന കോളത്തിലാണ് പാറ്റയെ മരണം വരെ തൂക്കിക്കൊന്നെന്ന് ക്യാബിൻ ക്രൂ കുറിച്ചത്.





പതിവിൽ നിന്ന് വ്യത്യസ്തമായുള്ള ലോ​ഗ്ബുക്ക് എൻട്രിയിലെ തമാശ ഇതോടെ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. 'ടീ ബാഗ് നൂലുകളാണോ തൂക്കിലേറ്റാൻ ഉപയോഗിച്ചത്', 'മൃതദേഹം കുടുംബത്തിന് കൈമാറിയോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു', 'പാറ്റകളുടെ ഭ​ഗത് സിങ്' തുടങ്ങി നിരവധിയായ കമന്റുകൾ സോഷ്യൽ മീഡിയൽ നിറഞ്ഞു.


അതേസമയം സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home