ബംഗ്ലാദേശിന്റെ 'കുഞ്ഞൻ മെസി'; അമ്പരപ്പിച്ച് ഏഴുവയസുകാരന്റെ പ്രകടനം

മുഹമ്മദ് സൊഹാന്റെ വൈറലായ വീഡിയോയിൽനിന്ന്
സോഷ്യൽമീഡിയയിൽ ഫുട്ബോൾ ആരാധകരുടെ മനംകവർന്നിരിക്കുകയാണ് ബംഗ്ലാദേശിൽനിന്നുള്ള ഏഴുവയസുകാരൻ മുഹമ്മദ് സൊഹാൻ. നന്നേ ചെറിയ പ്രായത്തിലുള്ള സൊഹാന്റെ പന്തടക്കവും ഡ്രിബിളിങ്ങും എല്ലാം അമ്പരപ്പിക്കുന്നതാണ്.
സൊഹാന്റെ വീഡിയോകൾ ലോകത്തെ പ്രസിദ്ധമായ ഫുട്ബോൾ ഫാൻ പേജുകൾ പോസ്റ്റ് ചെയ്തു. ബംഗ്ലാദേശിന്റെ കുഞ്ഞൻ മെസി എന്നാണ് സോഷ്യൽ മീഡിയയിൽ സൊഹാൻ അറിയപ്പെടുന്നത്.
ചാന്ദ്പൂർ ജില്ലയിലാണ് സൊഹാന്റെ ജനനം. ചെറുപ്പത്തിലേ ഫുട്ബോളിനോട് വലിയ താൽപര്യമുണ്ടായി. ബികെഎസ്പി അക്കാദമി സൊഹാന് സ്കോളർഷിപ്പും പരിശീലനവും നൽകുന്നുണ്ട്.








0 comments