മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗം; പരാതി നൽകി മുൻ കൗൺസിലർ അഡ്വ. അംശു വാമദേവൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കണ്ണൂരിൽ നടത്തിയ കൊലവിളി പ്രസംഗത്തിനും കലാപാഹ്വാനത്തിനുമെതിരെ ഡിജിപിക്ക് പരാതി നൽകി തിരുവനന്തപുരം നഗരസഭാ മുൻ കൗൺസിലറും സിപിഐ എം പ്രവർത്തകുമായ അഡ്വ. അംശു വാമദേവൻ.
കണ്ണൂരിലെ ടൌൺ സ്‌ക്വയറിൽ നടന്ന ഒരു പരിപാടിക്കിടയിലാണ് മുഖ്യമന്ത്രിയുടെ കൊലവിളിപ്രസംഗം ഉണ്ടായത്. നിങ്ങളുടെ ചോരക്ക് എണ്ണി എണ്ണി പകരം ചോദിക്കും , ഒരു സംശയവും വേണ്ട. അതിനൊന്നും ഒരു വിട്ടു വീഴ്ചയും ഇല്ല എന്നിങ്ങനെയുള്ള വാക്കുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുകയും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്ത പ്രസംഗം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരെ ബിഎൻഎസ് വകുപ്പ് 191 – കലാപം ഉണ്ടാക്കൽ, ബിഎൻഎസ് വകുപ്പ് 192 – കലാപത്തിന് പ്രകോപനം സൃഷ്ടിക്കൽ, ബിഎൻഎസ് വകുപ്പ് 196 – വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നീ വകുപ്പുകൾക്ക് കീഴിൽ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
സമൂഹത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കണമെന്ന ഉദ്ദേശത്തോടും കരുതലോട്ടും കൂടി ആലോചിച്ചുറച്ചു കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ചു സമൂഹത്തിൽ ആകമാനം ഭീതിപടർത്തി രാഷ്ട്രീയ എതിരാളികളെ വകവരുത്തണമെന്ന അണികളോട് ആഹ്വാനം ചെയ്യണമെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസംഗത്തിനെതിരെ തക്കതായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയുടെ ആവശ്യപ്പെട്ടു.








0 comments