Deshabhimani

ഗ്രീന്‍ കാര്‍ഡ്, എച്ച്‌-1ബി വിസയുള്ളവര്‍ മൂന്നാഴ്ചക്കകം രാജി വെക്കുകയോ യുഎസ് വിടുകയോ ചെയ്യണമെന്ന് ഐബിഎം

IBM
വെബ് ഡെസ്ക്

Published on Nov 28, 2026, 03:14 PM | 1 min read

വാഷിങ്ടൺ : യുഎസിലേക്കുള്ള തൊഴിൽ വിസയും ​ഗ്രീൻ കാർഡും സ്പോൺസർ ചെയ്യുന്ന രീതി അവസാനിപ്പിക്കുന്നുവെന്ന് പ്രമുഖ ടെക് കമ്പനിയായ ഐബിഎം. ബാധിക്കപ്പെടുന്ന ജീവനക്കാർ ഡിസംബർ 31 നകം കമ്പനി വിടുകയോ മറ്റൊരു രാജ്യത്തേക്ക് മാറുകയോ വേണമെന്നും കമ്പനി അറിയിച്ചു.


ഐബിഎമ്മിന്റെ കൺസൾട്ടിങ് വിഭാ​ഗത്തിലെ മിക്ക തസ്തികകളിലുമുള്ള ജീവനക്കാർക്ക് വിസയും ​ഗ്രീൻ കാർഡും സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കുന്നത് ടെക് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടിയാണ്. ട്രംപ് വിദേശ തൊഴിലാളികൾക്കുള്ള വിസാ നടപടികൾ കർശനമാക്കുന്നതിനിടെയാണ് ഐബിഎമ്മിന്റെ നീക്കം.


പുറത്തുപോകുന്ന ജീവനക്കാർ ഒന്നുകിൽ യുഎസിന് പുറത്തുനിന്ന് കമ്പനിക്കായി ജോലി ചെയ്യണം അല്ലെങ്കിൽ പൂർണമായും ജോലി ഉപേക്ഷിക്കണമെന്നാണ് കമ്പനിയുടെ തീരുമാനം. ലോകമെമ്പാടുമായി 1,50,000ത്തിലധികം ജീവനക്കാരാണ് IBM എന്ന ടെക് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ കമ്പനിയുടെ ഏറ്റവും വലിയ ബിസിനസ് വിഭാഗമായ 'IBM കണ്‍സള്‍ട്ടിംഗ്'-നെയാണ് ഈ തീരുമാനം കൂടുതലായി ബാധിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home