ക്രിസ്മസ് ആഘോഷങ്ങൾക്ക് മിഴിവേകാൻ "ആഘോഷം"; കരോൾ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്ക്

Published on Dec 03, 2025, 07:46 PM | 2 min read

ക്രിസ്മസ് കരോൾ ദിനങ്ങൾക്ക് ആഘോഷമേകാൻ സ്റ്റീഫൻ ദേവസ്സി സംഗീതം നൽകിയ "ആഘോഷം" സിനിമയുടെ കരോൾ ഗാനം പുറത്തിറങ്ങി. "ബത്‍ലഹേമിലെ തൂമഞ്ഞ് രാത്രിയിൽ "എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഡോ: ലിസി കെ ഫെർണാണ്ടസാണ് രചന. സൂര്യ ശ്യാം ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം സ്റ്റീഫൻ ദേവസ്സിയുടെ തനത് ശൈലിയിൽ ക്ലാസിക്കൽ ടച്ചോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ വച്ചാണ് ഗാനങ്ങൾ റിലീസ് ചെയ്തത്. നിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.


"ഗുമസ്തൻ "എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ആഘോഷം". ഡോ. ലിസി കെ ഫെർണാണ്ടസിന്റേതാണ് കഥ. സംവിധായകൻ തന്നെയാണ് തിരക്കഥയും സംഭാഷണവും. സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസും ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. "സ്വർഗ്ഗം" എന്ന ചിത്രത്തിനു ശേഷം സി എൻ ഗ്ലോബൽ മൂവീസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആഘോഷം.


ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ആഘോഷത്തിലൂടെ ക്യാമ്പസിലെത്തുന്നു. റോസ്മിനാണ് നായിക. വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്, ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ലിസി കെ ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി,അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്.

സ്റ്റീഫൻ ദേവസ്സിയും ഗൗതം വിൻസെന്റും ചേർന്നാണ് സം​ഗീതം. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികൾ ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ഡോ. ലിസി കെ ഫെർണാണ്ടസ്, സോണി മോഹൻ. ഛായാഗ്രഹണം- റോജോ തോമസ്, എഡിറ്റിംഗ്- ഡോൺ മാക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- അമൽദേവ് കെ ആർ, പ്രൊജക്റ്റ് ഡിസൈനർ- ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. കലാസംവിധാനം- രജീഷ് കെ സൂര്യ. മേക്കപ്പ് - മാളൂസ് കെ പി. കോസ്റ്റ്യൂം ഡിസൈൻ- ബബിഷ കെ രാജേന്ദ്രൻ. കൊറിയോഗ്രാഫേഴ്സ്- സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ. പി ആർ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - ജയ്സൺ ഫോട്ടോലാൻ്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home