ad
Deshabhimani

ഹൃ​ദയത്തിൽ ഈ കഥ സ്വീകരിച്ചതിന്;സിനിമയുടെ ആത്മാവിനെ കണ്ടതിന് നന്ദി : മോഹൻലാൽ

thudarum
വെബ് ഡെസ്ക്

Published on Apr 26, 2025, 07:09 PM | 1 min read

കൊച്ചി : തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും ഒന്നിക്കുന്ന സിനിമയാണ് തുടരും. സിനിമയ്ക്ക് റിലീസ് ദിവസം തന്നെ മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സ്നേഹത്തോടെ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിക്കുന്നു എന്ന് മോഹൻലാൽ കുറിച്ചത്.

laleatta


തുടരും എന്ന സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം നിറഞ്ഞതും ഹൃദയംഗവുമായ പ്രതികരണങ്ങൾ എന്നെ ആഴത്തിൽ സ്പർശിക്കുകയും വിനീതനാക്കുകയും ചെയ്യുന്നു. ഓരോ അഭിനന്ദന വാക്കുകളും എന്നെ സ്പർശിച്ചിരിക്കുന്ന ആഴം എത്രയാണെന്ന് വാക്കുകളിലൂടെ പൂർണമായും പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. ഹൃ​ദയത്തിൽ ഈ കഥ സ്വീകരിച്ചതിന്, സിനിമയുടെ ആത്മാവിനെ കണ്ടതിന്, വളരെ ഭം​ഗിയോടെ സിനിമയെ സ്വീകരിച്ചതിന് നന്ദിയെന്നാണ് മോഹൻലാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home