'തന്റെ കരിയറിലെ ബിഗ്ഗെസ്റ്റ് ഓപ്പണിംഗ്'; ആയുഷ്മാൻ - രശ്മിക ചിത്രം 'തമ്മ' 100 കോടി ക്ലബ്ബിൽ

മുംബൈ: ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയും നടി രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തിയ 'തമ്മ' ₹100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഇരുതാരങ്ങളുടെയും കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായും 'തമ്മ' മാറി.
റിലീസ് ചെയ്ത് എട്ടാം ദിവസം മാത്രം ₹5.5 കോടിയാണ് ചിത്രം നേടിയത്. ഇതോടെ ആഭ്യന്തര വിപണിയിൽ ചിത്രത്തിൻ്റെ ആകെ കളക്ഷൻ ₹101.1 കോടി കടന്നു. ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത ഹൊറർ-കോമഡി വിഭാഗത്തിലുള്ള ഈ ചിത്രം ഒക്ടോബർ 21-നാണ് തിയേറ്ററുകളിൽ എത്തിയത്.
ആയുഷ്മാനും രശ്മികയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടിയാണിത്. ചിത്രം തൻ്റെ കരിയറിലെ "ഏറ്റവും വലിയ ഓപ്പണിംഗ്" ആണെന്ന് ആയുഷ്മാൻ ഖുറാന നേരത്തെ പ്രതികരിച്ചിരുന്നു. തൻ്റെ സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് മാറി, വ്യത്യസ്തമായൊരു വേഷം ലഭിച്ചതാണ് തന്നെ 'തമ്മ'യിലേക്ക് ആകർഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.











0 comments