Deshabhimani

കുതിപ്പ് തുടരുന്നു; ബോക്സ് ഓഫീസിൽ 800 കോടി കടന്ന് 'രാമായണ'

Ramanayana Movie
വെബ് ഡെസ്ക്

Published on Nov 17, 2026, 09:03 PM | 1 min read

13 ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ 800 കോടി കടന്ന് നിതേഷ് തിവാരിയുടെ രാമായണ: പാർട് 1. നവംബർ 17 ചൊവ്വ വരെയുള്ള ആ​ഗോള കളക്ഷൻ 809.36 കോടി രൂപയായി. ഹിന്ദി പതിപ്പാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്. 8,792 പ്രദർശനങ്ങളിൽ നിന്ന് 6.03 കോടി രൂപയാണ് ലഭിച്ചത്. കന്നഡ പതിപ്പ് 64 ലക്ഷം രൂപയും തമിഴ് പതിപ്പ് 61 ലക്ഷം രൂപയും തെലുങ്ക് പതിപ്പ് 59 ലക്ഷം രൂപയും നേടി.


ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ‘രാമായണ’ അഞ്ചാം സ്ഥാനം പിടിച്ചു. ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ബോളിവുഡ് താരം രൺബീർ കപൂർ ശ്രീരാമന്റെ വേഷത്തിലും പ്രേക്ഷക പ്രിയങ്കരി സായ് പല്ലവി സീതയായും എത്തുന്നു. കന്നട താരം യഷ് രാവണനായും വേഷമിടുന്നു.


ഏകദേശം 4,000 കോടി രൂപയാണ് രണ്ട് ഭാഗങ്ങളിലായി നിർമിക്കുന്ന ചിത്രത്തിന്റെ ആകെ ബജറ്റെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ആദ്യ ഭാഗത്തിന്റെ ചെലവ് 2,000 കോടി രൂപയാണെന്ന് കണക്കാക്കിയാൽ തിയറ്ററുകളിൽ നിന്ന് മാത്രം രണ്ട് ഭാഗത്തിനുമായി മുതൽമുടക്ക് തിരിച്ചുപിടിക്കാൻ ഏകദേശം 5,000 കോടി രൂപയുടെ ആഗോള കളക്ഷൻ വേണ്ടിവരുമെന്നാണ് വ്യാപാര മേഖലയിലെ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home