'ആരംഭിക്കുന്നു, ഒരേയൊരു ദാദ'; സൗരവ് ഗാംഗുലിയുടെ ബയോപിക്കിന് പേരായി

രാജ്കുമാർ റാവു പങ്കുവെച്ച പോസ്റ്റ്
മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിതകഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ചിത്രത്തിലെ നായകനായ രാജ്കുമാർ റാവുവാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യമറിയിച്ചത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായും രാജ്കുമാർ റാവു അറിയിച്ചു.
'ദാദ, ദി സൗരവ് ഗാംഗുലി സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ പേര്. ക്ലാപ്പ്ബോർഡിന്റെ ചിത്രം പങ്കുവെച്ചാണ് നടൻ സിനിമയുടെ പേര് വെളിപ്പെടുത്തിയത്. 'ഇത് ഇവിടെ ആരംഭിക്കുന്നു, ഒരേയൊരു ദാദ' എന്ന അടിക്കുറിപ്പും നൽകിയിരുന്നു. വിക്രമാദിത്യ മോട്ട്വാനെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വളരെ നാൾ മുൻപ് തന്നെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചിരുന്നു.
ചിത്രത്തിനായുള്ള രാജ്കുമാർ റാവുവിന്റെ രൂപമാറ്റവും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഒരു പൊതുപരിപാടിയിൽ ശരീരഭാരം വർദ്ധിപ്പിച്ച് വ്യത്യസ്തമായൊരു ഹെയർസ്റ്റൈലിലെത്തിയ രാജ്കുമാർ റാവുവിന്റെ രൂപമാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫർമേഷനാണെന്ന് പിന്നീട് നടൻ തന്നെ വ്യക്തമാക്കിയിരുന്നു.










0 comments