Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി; മുഖ്യപ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

nedumbasseri
വെബ് ഡെസ്ക്

Published on Oct 19, 2026, 11:50 AM | 1 min read

തിരുവനന്തപുരം: നെടുമ്പാശേരി വാഹനക്കുരുതിയിൽ മുഖ്യപ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാറിന്റെ ആർസി ഉടമ നൂഹ സജീവാണ്. വാഹനത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യങ്ങളും വാഹനം ഇതിന് മുൻപ് അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നുൾപ്പെടെയുള്ള വിവരങ്ങളും ഇവരിൽ നിന്ന് തേടും. സുഹൈലിന്റെ പിറന്നാളിനാണ് വാഹനം വാങ്ങിക്കൊടുത്തതെന്ന് നൂഹ സോഷ്യൽമീഡിയയിലൂടെ മുന്‍പ് വ്യക്തമാക്കിയിരുന്നു.


അതേസമയം സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പടെയുള്ള നാലു പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ മാസം 11ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്. മദ്യലഹരിയിൽ അമിതവേ​ഗതയിലെത്തിയ മിനി കൂപ്പർ വാഹനം സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


അപകടത്തില്‍ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട്‌ കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ്‌ (21) എന്നിവരാണ്‌ മരിച്ചത്‌.


ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മുഖ്യപ്രതി സുഹൈലിനെതിരെ കേസെടുത്തത്. വാഹനക്കുരുതിയിൽ നിന്നും പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു പൊലീസിന്‍റെ മെല്ലെപ്പോക്ക്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home