ad
Deshabhimani

'ഓപ്പറേഷൻ ​ഗം​ഗ' മോഹൻലാലിന്റെ 367-ാമത്തെ ചിത്രം ഒരുങ്ങുന്നു

Mohanlal
വെബ് ഡെസ്ക്

Published on Sep 05, 2026, 12:59 PM | 1 min read

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനും മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. താരത്തിന്റെ 367-ാമത്തെ ചിത്രത്തിന് 'ഓപ്പറേഷൻ ഗംഗ' എന്നാണ് പേര്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയ്ക്ക് ഇന്ന് തുടക്കമായി(സെപ്തംബർ 5). ഈ വർഷം ജനുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്.


മെ​ഗാ ബജറ്റിൽ വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകരും കാത്തിരിപ്പിലാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2022ലെ റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടെ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ‘ഓപ്പറേഷൻ ഗംഗ’ ദൗത്യവുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.





പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാൽ വൈകാതെ ഷൂട്ടിങിനായി എത്തും. പൃഥ്വിരാജ് നായകനായ ‘ഖലീഫ’യാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home