കാന്താരയുടെ നെടുംതൂൺ; സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് മലയാളത്തിലേക്ക്

തിരുവനന്തപുരം: തീയറ്ററിൽ കോടികൾ കൊയ്ത് നിറഞ്ഞോടുകയാണ് 'കാന്താര ചാപ്റ്റർ 1'. രണ്ട് ഭാഗങ്ങളുള്ള കാന്താരയുടെ നെടുംതൂണാണ് സംഗീതം. രണ്ടിലും സംഗീത സംവിധായകനായ ബി അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്നു എന്നതാണ് സിനിമ ലോകത്തെ പുതിയ വാർത്ത. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന 'അനന്തൻ കാട്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് രംഗപ്രവേശം. 'ടിയാൻ' സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാറാണ് ചിത്രം ഒരുക്കുന്നത്.
'ശിശിര' എന്ന കന്നഡ ചിത്രത്തിലൂടെ 2009-ൽ സിനിമാലോകത്തെത്തിയ അജനീഷ് ഇതിനകം അകിര, കിരിക് പാർട്ടി, ബെൽബോട്ടം, അവനെ ശ്രീമൻ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിർ, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.










0 comments