ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കുറച്ച് കടുക്കും, 'ധീരം' ചോര ചിതറിക്കുമെന്ന സൂചന നൽകി എ സർട്ടിഫിക്കറ്റ്

dheeram
വെബ് ഡെസ്ക്

Published on Dec 03, 2025, 05:42 PM | 1 min read

കൊച്ചി: ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ധീരം എന്ന സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. നവാഗത സംവിധായകൻ ജിതിൻ ടി സുരേഷ് സംവിധാനം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക.



റെമോ എ​ൻറ​ർ​ടെ​യി​ൻ​മെന്റ്സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മ​ല​ബാ​ർ ടാ​ക്കീ​സിന്റെ ബാ​ന​റി​ൽ റി​മോ​ഷ് എം എ​സ്, ഹാ​രി​സ് അ​മ്പ​ഴ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ നി​ർ​മി​ക്കുന്ന ​ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ എ​എ​സ്പി സ്റ്റാ​ലി​ൻ ജോ​സ​ഫി​നെ അ​വ​ത​രി​പ്പി​ക്കു​ന്നു.


ദീ​പു എ​സ് നാ​യ​രും സ​ന്ധീ​പ് നാ​രാ​യ​ണ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ച​ന.ര​ൺ​ജി പ​ണി​ക്ക​ർ, സൂ​ര്യ (പ​ണി ഫെ​യിം), റെ​ബേ​ക്ക മോ​ണി​ക്ക ജോ​ൺ, സാ​ഗ​ർ സൂ​ര്യ അ​വ​ന്തി​ക മോ​ഹ​ൻ എ​ന്നി​വ​രും താ​ര​നി​ര​യി​ലു​ണ്ട്. ഗാ​ന​ങ്ങ​ൾ - ഹ​രി നാ​രാ​യ​ണ​ൻ.


സം​ഗീ​തം - മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ, ഛായാ​ഗ്ര​ഹ​ണം - എ​സ് യു സൗ​ഗ​ന്ധ്, എ​ഡി​റ്റിം​ഗ് - ന​ഗൂ​രാ​ൻ രാ​മ​ച​ന്ദ്ര​ൻ, ക​ലാ​സം​വി​ധാ​നം- സാ​ബു മോ​ഹ​ൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home