കാന്താര കണ്ട് ഞെട്ടി ഋഷഭ് ഷെട്ടിയെ വിളിക്കാനിരുന്നപ്പോൾ ഇങ്ങോട്ടേക്ക് അപ്രതീക്ഷിത വിളി; ശേഷം സ്‌ക്രീനിൽ

തിരുവനന്തപുരം: കാന്താര കണ്ട് ഞെട്ടി ഋഷഭ് ഷെട്ടിയെ വിളിക്കാനിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹം ഇങ്ങോട്ടേക്ക് വിളിക്കുന്നത്. ഞാൻ നിങ്ങളുടെ ആരാധകനാണെന്ന് പറഞ്ഞപ്പോൾ ഞാൻ പണ്ടേ നിങ്ങളുടെ ഫാൻ ആണെന്ന് മറുപടി. അദ്ദേഹം പണ്ട് കേരള-കർണാടക ബോർഡറിൽ ആയിരുന്നു ദീർഘനാൾ ഉണ്ടായിരുന്നത്. അന്ന് ഒരുപാട് മലയാള സിനിമ കണ്ടിട്ടുണ്ടെന്നുള്ള വിവരവും ഋഷഭ് ഷെട്ടി ഫോൺ കോളിൽ പങ്കുവെച്ചു - ജയറാം പറഞ്ഞു.
തിയേറ്ററിൽ കുതിപ്പ് തുടരുന്ന കാന്താര ചാപ്റ്റർ 1’ലെ അഭിനയത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും താരം പറഞ്ഞു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ രാജശേഖര രാജാവായാണ് ജയറാം വേഷമിട്ടത്. ചിത്രത്തിന്റെ വിജയം നടൻ ജയറാം മകൻ കാളിദാസിനൊപ്പം പുതിയ സിനിമയുടെ സെറ്റിൽ വെച്ച് ആഘോഷിച്ചു. നടൻ റിഷബ് ഷെട്ടിയും വീഡിയോ കോളിലൂടെ വിജയാഘോഷത്തിൽ പങ്കുചേർന്നു. കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിലുള്ള നന്ദി അറിയിച്ച് പോസ്റ്റുമായും ജയറാം എത്തിയിരുന്നു.









0 comments