ad
Deshabhimani

ഷാരൂഖ് ഖാൻ അഭിനയിച്ച അരുന്ധതി റോയി ചിത്രം; 2026 ബെർലിൻ ചലച്ചിത്ര മേളയിൽ

annie
avatar
എൻ എ ബക്കർ

Published on Jan 16, 2026, 05:29 PM | 2 min read

പ്രശസ്ത എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയിയുടെ കൾട്ട് ചിത്രമായ ഇൻ വിച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വൺസ് (In Which Annie Gives It Those Ones) 2026-ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. മേളയുടെ അഭിമാനകരമായ ‘ബെർലിനാലെ ക്ലാസിക്സ്’ വിഭാഗത്തിലാണ് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.


1970-കളുടെ മധ്യകാലഘട്ടത്തിലെ ഡൽഹിയിലെ ഒരു ആർക്കിടെക്ചർ കോളേജാണ് ചിത്രത്തിന്റെ പശ്ചാത്തലം. അരുന്ധതി റോയിയുടെ ആദ്യ തിരക്കഥ കൂടിയാണ്.അവര്‍ ചിത്രത്തിൽ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.സംവിധാനം ചെയ്തത് അവരുടെ ഭർത്താവായിരുന്ന പ്രദീപ് കൃഷനാണ്.


വിദ്യാർത്ഥി ജീവിതത്തിലെ അശാന്തിയും സ്വപ്നങ്ങളും ആകാംക്ഷകളും ഹാസ്യവും മൂർച്ചയുള്ള സാമൂഹിക നിരീക്ഷണവും അനുഭവിപ്പിക്കുന്നു. 1989 ൽ ദൂരദർശൻ ടെലിവിഷൻ മൂവിയായി അവതരിപ്പിക്കപ്പെട്ടു. പിന്നാലെയാണ് സിനിമാപ്രേമികളുടെ ഇടയിൽ എത്തുന്നത്. വിദ്യാർത്ഥികളുടെ ഭാഷയും വസ്ത്രങ്ങളും തമാശകളും ആശങ്കകളു സ്വാഭാവികതയോടെ കാണിച്ച സിനിമ അന്ന് പെട്ടെന്ന് സ്വീകാര്യത നേടി.


annie


കഥയുടെ കേന്ദ്രകഥാപാത്രം ആനന്ദ് ഗ്രോവർ—സുഹൃത്തുക്കൾ ‘ആനി’ എന്നു വിളിക്കുന്ന ഒരു വഴിതെറ്റിയ ദർശകനാണ്. അവരുടെ കോളേജിലെ പ്രിൻസിപ്പൽ വൈ ഡി ബില്ലിമോറിയയെ വിദ്യാർത്ഥികൾ ‘യംദൂത്’ എന്നു വിളിക്കുന്നു. പരിഹസം ആനിയെ ദാര്‍ശനിക പ്രതിസന്ധികളിലേക്കു നയിക്കുന്നു...ഹാസ്യത്തിന്റെ പുറംമൂടിയിൽ ആഴമുള്ള സാമൂഹിക നിരീക്ഷണമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. അത് ആ കാലഘട്ടത്തിലെ നവയുവത്വത്തിന്റെ ത്രസിക്കുന്ന കാഴ്ച ഒരുക്കവുമാണ്.


ഷാരൂഖ് ഖാനും മനോജ് ബാജ്പേയിയും വേഷമിട്ട ചിത്രം


ചിത്രത്തിൽ അർജുൻ റൈന,റോഷൻ സെത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തി.അന്ന് ഡൽഹി തിയേറ്റർ സർക്യൂട്ടിൽ സജീവമായിരുന്ന ഷാരൂഖ് ഖാനും മനോജ് ബാജ്പേയിയും ശ്രദ്ധേയമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.


sharukh arundhathi

ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർകിടെക്ചറിൽ പഠിച്ചിരുന്ന കാലത്തെ അനുഭവങ്ങളാണ് ചിത്രത്തിന് പ്രചോദനമായതെന്ന് റോയ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദീപ് കൃഷ്ണനുമായി ചേർന്ന് 1985-ൽ പുറത്തിറങ്ങിയ ‘മാസ്സി സാഹിബ്’ എന്ന ചിത്രത്തിലും റോയ് പ്രവർത്തിച്ചിരുന്നു.പിന്നീട് 1992-ലെ ‘ഇലക്ട്രിക് മൂൺ’ എന്ന ചിത്രത്തിലും ഈ കൂട്ടുകെട്ട് തുടർന്നു. ബെർലിനാലെയിൽ റോയിക്കൊപ്പം കൃഷനും പങ്കെടുക്കുന്നുണ്ട്.


കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഓര്‍മ്മ പുസ്തകമായ ‘മദർ മേരി കംസ് ടു മീ’യിൽ, ഈ സിനിമ ദൂരദർശൻ അംഗീകരിച്ച കഥയും ആദ്യ പ്രദർശനത്തിന്റെ ആവേശവും റോയ് ഓർത്തെടുക്കുന്നു. മാക്‌സ് മുള്ളർ ഭവനിൽ നടന്ന ആദ്യ സ്ക്രീനിംഗിൽ വിദ്യാർത്ഥികൾ തിങ്ങിക്കൂടി,ചിരിയുടെയും കയ്യടിയുടെയും വിസിലിന്റെയും ഇടയിൽ ചിത്രം കണ്ട അനുഭവം അതീവ ആവേശകരമായിരുന്നുവെന്നും ഓര്‍ക്കുന്നുണ്ട്. രണ്ടാമതും പ്രദർശനം നടത്തേണ്ടിവന്നുവെന്നും പറയുന്നുണ്ട്.


മികച്ച തിരക്കഥയ്ക്കും ഇംഗ്ലീഷിലുള്ള മികച്ച ഫീച്ചർ ഫിലിമിനുമായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കിയിരുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 4കെ റസ്റ്റോറേഷൻ നിർവഹിച്ച കോപ്പിയാണ് ബെര്‍ലിനാലെയിൽ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. യഥാർത്ഥ 16എം.എം ക്യാമറ നെഗറ്റീവും 35എം.എം പ്രിന്റും ഉപയോഗിച്ചാണ് പുനരുദ്ധാരണം നടത്തിയത്. പ്രദീപ് കിഷൻ,അരുന്ധതി റോയ് ചിത്രം എന്ന പേരിലാണ് ഈ ചിത്രം ദൂരദര്‍ശൻ പ്രദര്‍ശിപ്പിച്ചിരുന്നത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home