ad
Deshabhimani

വീണ്ടും തിയറ്റർ 'വൈബ'ടിപ്പിച്ച് ഹാപ്പി റീ - റിലീസ്

രണ്ട് പതിറ്റാണ്ട് മുമ്പ് കേരളം നെഞ്ചിലേറ്റി; ഇന്ന് ആഘോഷമാക്കിയ അല്ലു അർജുൻ ചിത്രം

happy be happy
വെബ് ഡെസ്ക്

Published on Jun 13, 2026, 03:00 PM | 1 min read

കൊച്ചി: 'പുഷ്പ 2' തരംഗത്തിൽ ഉത്തരേന്ത്യൻ ബോക്സ് ഓഫീസ് അത്ഭുതപ്പെട്ടപ്പോൾ, ഇങ്ങ് കേരളത്തിൽ അല്ലു അർജുന്റെ 19 വർഷം പഴക്കമുള്ള 'ഹാപ്പി' എന്ന തെലുങ്ക് ഡബ്ബിങ് ചിത്രത്തിന്റെ റീ-റിലീസ് തിയേറ്ററുകളിൽ ശ്രദ്ധ നേടുകയാണ്. അല്ലു അർജുൻ എന്ന താരത്തിന് കേരളത്തിലുള്ള ജനപ്രീതി 'പുഷ്പ'യിലൂടെ പെട്ടെന്നുണ്ടായ ഒന്നല്ലെന്നും പാൻ-ഇന്ത്യൻ സിനിമകൾ സജീവമാകുന്നതിന് എത്രയോ മുൻപേ ഇവിടെ തുടക്കമിട്ടതാണെന്നും ഈ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നു.


പല സൂപ്പർതാരങ്ങളും വലിയൊരു പാൻ-ഇന്ത്യൻ ഹിറ്റിലൂടെ പെട്ടെന്ന് മറ്റ് സംസ്ഥാനങ്ങളിൽ ശ്രദ്ധിക്കപ്പെടുമ്പോൾ, അല്ലു അർജുൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളത്തിൽ കൃത്യമായ ഒരു ഫാൻ ബേസ് നിലനിർത്തുന്നുണ്ട്. വടക്കേ ഇന്ത്യ പുഷ്പ രാജ് എന്ന മാസ് കഥാപാത്രത്തെ ആഘോഷിക്കുമ്പോൾ, മലയാളി പ്രേക്ഷകർ തങ്ങളുടെ കൗമാര-യൗവന കാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു പഴയ പ്രണയചിത്രത്തെയാണ് റീ-റിലീസിലൂടെ തിയേറ്ററുകളിൽ വരവേൽക്കുന്നത്. ആര്യ, ഹാപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ ഭാഷാഭേദമന്യേ കേരളം അദ്ദേഹത്തെ നെഞ്ചിലേറ്റിയതിന്റെ തുടർച്ചയാണിത്.


ഒരു ഡബ്ബിങ് ചിത്രം റീ-റിലീസ് ചെയ്യുമ്പോഴും ആളുകൾ തിയേറ്ററുകളിലേക്ക് എത്തുന്നത് മലയാളി പ്രേക്ഷകർ അല്ലു അർജുനെ സ്വീകരിച്ചതിന്റെ തെളിവാണ്. 'മല്ലു അർജുൻ' എന്ന പേര് പിആർ ഏജൻസികൾ ഉണ്ടാക്കിയതല്ല, മറിച്ച് ഇവിടുത്തെ സാധാരണ പ്രേക്ഷകർ നൽകിയതാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നു. ഒരേ സമയം പുതിയ ചിത്രങ്ങൾക്ക് വടക്കേ ഇന്ത്യയിൽ മാസ് ഹിസ്റ്റീരിയയും, പഴയ ചിത്രത്തിന് കേരളത്തിൽ നൊസ്റ്റാൾജിയയും ഉണ്ടാക്കാൻ കഴിയുന്നു എന്നതാണ് ഒരു അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ നേട്ടം.













deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home