ഒരുപാട് ചിരിപ്പിച്ചവർ;അകാലത്തിൽ ഇല്ലാതായ രണ്ട് പ്രതിഭകൾ

അകാലത്തിൽ പൊലിഞ്ഞ രണ്ട് പ്രതിഭകൾ. കലാഭവൻമണിയും സലിംകുമാറും മലയാള സിനിമയിൽ ഒരുപോലെ പ്രേക്ഷകരെ ഹാസ്യത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചവർ. അഭിനയത്തിന്റെ കാര്യത്തിൽ കൂടുതലോ കുറവോ പറയാനില്ലാത്തവർ. മണിക്ക് അൽപം കൂടി വേറിട്ട കഥ കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് മാത്രമാണ് വ്യത്യസ്തത.പകരം ആദാമിന്റെ മകൻ അബുവിലൂടെയും അച്ഛനുറങ്ങാത്ത വീടിലൂടെയും സലിം കുമാർ ആ വിടവ് നികത്തി.
രണ്ടുപേർ ഒരുമിച്ച് സ്ക്രീനിൽ എത്തിയ സിനിമകളോ ചിരിയുടെ മാലപ്പടക്കം. അവയെല്ലാം തന്നെ തിയേറ്ററുകളെ ഇളക്കിമറിച്ചു.ഒരാൾക്ക് 57 വയസുരെയേ ലോകത്തെ രസിപ്പിക്കാനായുള്ളു എങ്കിൽ മറ്റൊരാൾ 45-ാം വയസിൽ ജീവിച്ച് കൊതിതീരാതെ യാത്രയായി. ശാരീരികാവശതകൾ കൊണ്ട് തന്റെ അതുല്യമായ പ്രതിഭ പാതിവഴിക്ക് ഉപേക്ഷിച്ച് ആശുപത്രി കിടക്കയിലേക്കും ചികിത്സയിലേക്കും പിന്നീട് മരണത്തിലേക്കും വീണുപോയ ഹൃദയശുദ്ധിയുള്ള രണ്ട് മനുഷ്യർ.

സലിം കുമാർ വ്യക്തമായി തന്റെ രാഷ്ട്രീയം പറഞ്ഞുവെച്ചു. പറയുന്ന വാക്കിലും ചെയ്യുന്ന പ്രവൃത്തിയിലും പൂർണ ആത്മാർഥത പുലർത്തി. മറുവശത്ത്, വേദനിക്കുന്നവനൊപ്പം നിന്ന് അവന്റെ കണ്ണീരൊപ്പാനും അടിച്ചമർത്തപ്പെട്ടവന്റെ കഥകൾ നാടൻ സംഗീതമായി ഉയർത്തിക്കൊണ്ട് കേരളത്തിൽ വിപ്ലവം തീർക്കുകയും ചെയ്ത വിസ്മയം.. കലാഭവൻ മണി. ശരീരം കൊണ്ട് തമാശ പറയുന്ന രണ്ട് പേരെന്ന സാമ്യവും സലിം കുമാറും കലാഭവൻ മണിയും തമ്മിലുണ്ടായിരുന്നു.
കാലഘട്ടത്തിന്റെ ചെറിയവ്യത്യാസത്തിൽ സിനിമയിൽ എത്തിയവർ. ചെറിയ വേഷങ്ങളിൽ കൂടുതലായി അഭിനയിച്ചിരുന്നത് സലിം കുമാറായിരുന്നു. കലാഭവൻ മണിയെ സംബന്ധിച്ച് സമുദായം, അക്ഷരം തുടങ്ങിയ സിനിമകൾക്ക് ശേഷം സല്ലാപത്തിലെ വേറിട്ട ചെത്തുകാരൻ കഥാപാത്രത്തിലൂടെ അദ്ദേഹം കേരളത്തിന്റെ മണിയായി. മറുവശത്ത് ഏത് റേഞ്ചിലുമുള്ള ഹാസ്യവും നിരന്തരം കെെകാര്യം ചെയ്ത് സലിംകുമാറും സിനിമകളിൽ സജീവമായി. മഴത്തുള്ളിക്കിലുക്കം, സിഐഡി മൂസ, വൺമാൻഷോ തുടങ്ങിയ സിനികളിലൂടെ അഭിനയം കാഴ്ചവെച്ച് സലിം തിളങ്ങിയപ്പോൾ മന്ത്രമോതിരം , കല്യാണ സൗഗന്ധികം സമ്മർ ഇൻ ബത്ലഹേം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ചിരിയുടെ വേറിട്ട കാഴ്ചകൾക്ക് മണി തിരികൊളുത്തി.
കണക്കെടുത്താൽ രണ്ട് പേർക്കും പട്ടികയിൽ ചേർക്കാൻ നിറയെ കഥാപാത്രങ്ങൾ. അതിൽ വില്ലൻ വേഷമെന്ന അതുല്യത മാത്രമാണ് കലാഭവനെ ഒരുപടി മുന്നിട്ടുനിർത്തുന്നത്. എന്നാൽ ഫയർമാനിലെ അച്ഛൻ കഥാപാത്രത്തിന്റെ പ്രകടനം തികച്ചും വേറിട്ട മുഖമുള്ള ഒരു കഥാപാത്രത്തെ മലയാളത്തിന് സമ്മാനിക്കുകയായിരുന്നു...എങ്ങനെ തുലനം ചെയ്താലും ഒരുപോലെ ബാലൻസ്ഡ് ആകുന്ന രണ്ട് തട്ടുകൾ. എന്നാൽ ജീവിതത്തിന്റെ കാര്യത്തിൽ അവർ വേറിട്ടുനിന്നതായി തോന്നിയേക്കാം.
"ഞാനിപ്പോൾ ആരുമായും വലിയ ബന്ധമൊന്നുമില്ല.അങ്ങനെയുണ്ടായാൽ അവർ പോകുമ്പോൾ ഞാനും ഞാൻ പോകുമ്പോൾ അവരും വിഷമിക്കേണ്ടി വരും" എന്ന് സലിം കുമാർ ഒരഭിമുഖത്തിൽ പറയുകയുണ്ടായി .തിരിച്ചറിണ്ടാകുമ്പോഴാണ് നമുക്ക് സ്നേഹിക്കണ്ടാന്ന് തോന്നണത്"- അദ്ദേഹം പറഞ്ഞുനിർത്തി. മറുവശത്ത് മണിയെ കുറിച്ചും സലിംകുമാർ പറഞ്ഞു.
എനിക്ക് വന്ന അസുഖം തന്നെയാണ് അവന് വന്നത്. ഡോക്ടർ എന്നെ വിളിക്കുമായിരുന്നു.മണിയോട് ഒന്ന് വന്ന് ചികിത്സിക്കാൻ പറയു എന്ന് പറയാൻ. സലിം കുമാർ ഒരഭിമുഖത്തിൽ പറയുന്നുണ്ട്.പേടിച്ചിട്ട് അസുഖം കൊണ്ടുനടക്കുകയായിരുന്നു. മണി- അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ രണ്ട് വശങ്ങളെ കുറിച്ച് അവസാന കാലത്ത് ചിന്തിച്ച രണ്ട് പ്രതിഭകൾ . മലയാളക്കരയെ നിർത്താതെ പൊട്ടിച്ചിരിപ്പിച്ച രണ്ട് പ്രതിഭകൾ.തങ്ങളുടെ സിംഹാസനം ഒഴിച്ചിട്ട് മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച് യാത്രയായിരിക്കുന്നു.










0 comments