ad
Deshabhimani

'മയൂഖം' മുതൽ 'ആരം' വരെ! സിനിമയിലെത്തിയതിൻറെ 20 വർഷങ്ങൾ ആഘോഷിച്ച് സൈജു കുറുപ്പ്

SHYJU.
വെബ് ഡെസ്ക്

Published on Feb 24, 2026, 02:59 PM | 1 min read

'മയൂഖം തുടങ്ങി വില്ലനായും സ്വഭാവ നടനായുമൊക്കെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സൈജു കുറുപ്പ് തന്റെ സിനിമ ജീവിതത്തിന്റെ 20 വർഷങ്ങൾ പൂർ‌ത്തിയാക്കുന്നു. ഇതിനകം മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമയിലെത്തിയതിൻറെ 20 വർഷങ്ങൾ 'ആരം' സിനിമയുടെ ലൊക്കേഷനിൽ സഹപ്രവർത്തകർക്കൊപ്പം മധുരം പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു.


സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന 'ആരം' ത്തിന്റെ അണിയറപ്രവർത്തകരാണ് അദ്ദേഹത്തിന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന 'ആരം' ശ്രദ്ധേയ പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനം നിർവ്വഹിക്കുന്നത്.


സൈജു കുറുപ്പിന് പുറമെ സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി, ഉണ്ണി ലാൽ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷണൻ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home