എൽഡിഎഫ് മാതൃകയുടെ വിജയം : 21 ആരോഗ്യസ്ഥാപനങ്ങൾക്ക് കൂടി ദേശീയ അംഗീകാരം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നടത്തിയ വികസനമികവിന് വീണ്ടും അംഗീകാരം. 21 ആരോഗ്യസ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം. തിരുവനന്തപുരത്ത് പുല്ലമ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം, തൃക്കണ്ണപുരം നഗര പ്രാഥമിക ആരോഗ്യകേന്ദ്രം, കൊല്ലത്ത് മുഴങ്ങോടി ജനകീയ ആരോഗ്യ കേന്ദ്രം, പുതുക്കാട് ജനകീയ ആരോഗ്യ കേന്ദ്രം, ആലപ്പുഴയിൽ ആറാട്ടുപുഴ പ്രാഥമിക ആരോഗ്യകേന്ദ്രം, എഴുപുന്ന മെയിൻ സെന്റർ ജനകീയ ആരോഗ്യ കേന്ദ്രം, ആറാട്ടുപുഴ മെയിൻ സെന്റർ ജനകീയ ആരോഗ്യ കേന്ദ്രം, കോട്ടയത്ത് നീറന്താനം ജനകീയ ആരോഗ്യ കേന്ദ്രം, അച്ചിനകം ജനകീയ ആരോഗ്യ കേന്ദ്രം, കരിമഠം ജനകീയ ആരോഗ്യ കേന്ദ്രം, ഇടുക്കി രാജപാറ ജനകീയ ആരോഗ്യ കേന്ദ്രം, എറണാകുളത്ത് മങ്ങാട്ടുമുക്ക് നഗര പ്രാഥമിക ആരോഗ്യകേന്ദ്രം, കാക്കനാട് പ്രാഥമിക ആരോഗ്യകേന്ദ്രം, മരട് ജനകീയ ആരോഗ്യ കേന്ദ്രം, തൃശൂരിൽ കക്കാട് ജനകീയ ആരോഗ്യ കേന്ദ്രം,
വടക്കുമുറി ജനകീയ ആരോഗ്യ കേന്ദ്രം, മലപ്പുറം നരോക്കാവ് ജനകീയ ആരോഗ്യ കേന്ദ്രം, വയനാട് പുഴമുടി ജനകീയ ആരോഗ്യ കേന്ദ്രം എന്നിവയ്‌ക്ക് പുന:അംഗീകാരവും കോഴിക്കോട് കിണാശ്ശേരി നഗര പ്രാഥമിക ആരോഗ്യകേന്ദ്രം, കണ്ണൂരഇൽ ചാല ജനകീയ ആരോഗ്യ കേന്ദ്രം, കണ്ണൂർ കൊയ്യോട് ജനകീയ ആരോഗ്യ കേന്ദ്രം എന്നിവയ്‌ക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻക്യുഎഎസ്) അംഗീകാരവുമാണ് ലഭിച്ചത്.
ഇതോടെ സംസ്ഥാനത്തെ 393 ആരോഗ്യ കേന്ദ്രങ്ങൾക്ക് എൻക്യുഎഎസ് അംഗീകാരമായി. 14 ജില്ലാ ആശുപത്രികൾ, എട്ട് താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 55 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 187 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 115 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇതിലുൾപ്പെടും. പൊതു ആരോഗ്യ മേഖലയിലെ സൗകര്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും രണ്ട് ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപയും വാർഷിക ഇൻസെന്റീവ് ലഭിക്കും. മൂന്ന് വർഷത്തെ കാലാവധിയാണുളളത്.









0 comments