ad
Deshabhimani

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട പിതാവിനെ മകൻ വെടിവെച്ചു കൊന്നു

chandigarh
വെബ് ഡെസ്ക്

Published on Sep 26, 2026, 05:04 PM | 1 min read

ചണ്ഡീ​ഗഡ് : കാമുകിയെ വിവാഹം കഴിക്കാൻ 21 വയസാകണമെന്ന് പറഞ്ഞ പിതാവിനെ 18 കാരനായ മകൻ വെടിവെച്ച് കൊന്നു. ചണ്ഡീ​ഗഡ് പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ നിതിൻ സിങ് ആണ് കൊല്ലപ്പെട്ടത്. ഛണ്ഡീഗഡ് സെക്ടർ 22 ലാണ് സംഭവം. തന്റെ ഔദ്യോഗിക വസതിയിലാണ് വെടിയേറ്റ നിലയിലാണ് നിതിൻ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.


സംഭവത്തിൽ മകൻ അർമാനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയെ ഉടനടി വിവാഹം കഴിക്കണമെന്ന് അർമാൻ ആവശ്യപ്പെടുകയും തുടർന്ന് പിതാവുമായി തർക്കമുണ്ടാവുകയുമായിരുന്നു. നിയമപരമായ വിവാഹപ്രായമായ 21 വയസാമെന്നും അതുവരെ കാത്തിരിക്കണമെന്നും നിതിൻ മകനോട് പറഞ്ഞു. പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള മകന്റെ ആവശ്യവും ഇദ്ദേഹവും ഭാര്യയും നിരസിച്ചു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ അർമാൻ അനധികൃതമായി കൈവശം വെച്ചിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിന്റെ തലയ്ക്ക് വെടിവെക്കുകയായിരുന്നു.


അമ്മയെ കൊലപ്പെടുത്താനും ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. പുറത്തുനിന്നെത്തിയ ആരോ ആണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് വരുത്തിത്തീർക്കാൻ അർമാൻ ശ്രമിച്ചെങ്കിലും പോലീസിൻ്റെ ചോദ്യം ചെയ്യലിൽ കുറ്റം തെളിഞ്ഞു. ഈ വർഷം ആദ്യം അർമാൻ ഓടിച്ച വാഹനം ഇടിച്ച് രണ്ട് സഹോദരങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home