ഏഷ്യൻ ഗെയിംസ്; 200 മീറ്ററിൽ ഇന്ത്യയുടെ അനിമേഷ് കുജൂർ ഫൈനലിൽ

അനിമേഷ് കുജൂർ| Photo:X
നയോഗ : ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 200 മീറ്റർ ഇന്ത്യയുടെ അനിമേഷ് കുജൂർ ഫൈനലിൽ. സെമിഫൈനലിലെ മൂന്നാം ഹീറ്റിൽ 20.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനത്തെത്തിയാണ് താരം ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഇന്ത്യയുടെ 200 മീറ്റർ ദേശീയ റെക്കോഡ് ഉടമ കൂടിയായ അനിമേഷ് മികച്ച പ്രകടനത്തോടെയാണ് ഫൈനൽ ഉറപ്പിച്ചത്. സെമിഫൈനൽ ഹീറ്റിൽ തായ്‌ലൻഡിന്റെ പുരിപോൾ ബൂൺസൺ 20.10 സെക്കൻഡിൽ ഒന്നാമതെത്തി. ഈ പ്രകടനത്തോടെ ബൂൺസൺ ഏഷ്യൻ ഗെയിംസ് റെക്കോഡും സ്വന്തമാക്കി.
20.81 സെക്കൻഡിൽ രണ്ടാം സ്ഥാനത്തെത്തിയ അനിമേഷ് നേരിട്ടുള്ള യോഗ്യതയിലൂടെയാണ് ഫൈനലിലെത്തിയത്. 200 മീറ്ററിൽ ദേശീയ റെക്കോഡ് ഉടമയായ താരം ഏഷ്യൻ ഗെയിംസിലെ ഫൈനലിൽ മെഡൽ ലക്ഷ്യമിട്ടാകും ഇറങ്ങുക. പുരുഷന്മാരുടെ 200 മീറ്റർ ഫൈനലിലേക്കുള്ള അനിമേഷിന്റെ മുന്നേറ്റം ഇന്ത്യയുടെ അത്‌ലറ്റിക്സ് മെഡൽ പ്രതീക്ഷകൾക്കും കരുത്തേകും.









0 comments