'ഒരു രാത്രി ഒരു പകല്‍' പൂര്‍ത്തിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2019, 11:50 AM | 0 min read

കുറ്റിപ്പുറം പാലം, അവള്‍ക്കൊപ്പം, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്നീ ഫീച്ചര്‍ സിനിമകള്‍ക്കും ഫ്രെയിം, കാണുന്നുണ്ടോ, 52 സെക്കന്‍ഡ്സ് എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ക്കും ശേഷം പ്രതാപ് ജോസഫ് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ സിനിമ 'ഒരു രാത്രി ഒരു പകല്‍' നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേരളത്തില്‍ സമീപകാലത്ത് നടന്ന ദുരഭിമാന കൊലകളുടെ പശ്ചാത്തലത്തില്‍ ആണ്  സിനിമ. ഷൊറണൂര്‍ മാന്നന്നൂരിനടുത്തുള്ള തൈതല്‍ ഗ്രാമവും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്. പുതുമുഖം യമുന ചുങ്കപ്പള്ളിയും മാരിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

മിനിമല്‍ സിനിമയുടെ ബാനറില്‍ പൂര്‍ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഡാല്‍ട്ടന്‍ ജെ.എല്‍. ആണ് നിര്‍മാണ പങ്കാളി. ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ നിരവധി സിനിമകളുടെ സൗണ്ട് ഡിസൈനര്‍ ഷൈജു എം. ആണ് ശബ്ദവിഭാഗം പൂര്‍ണമായും കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് പൊറ്റക്കാട്, ഗിരീഷ് രാമന്‍ എന്നിവര്‍ സ്വതന്ത്ര കാമറാമാന്മാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

സലീം നായര്‍ പശ്ചാത്തല സംഗീതവും ആനന്ദ് പൊറ്റക്കാട് എഡിറ്റിംഗും  ജോണ്‍ ആന്റണി കളറിങ്ങും റഹൂഫ് കെ. റസാഖ് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. പാട്ട് എഴുതി ആലപിച്ചിരിക്കുന്നത് ശരത് ബുഹോയും കുറ്റിച്ചൂളന്‍ ബാന്‍ഡും ചേര്‍ന്നാണ്. ലെനന്‍ ഗോപന്‍, അര്‍ച്ചന പത്മിനി, ശുഐബ് ചാലിയം എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. സ്റ്റില്‍ ഫോട്ടോഗ്രഫി വൈശാഖ് ഉണ്ണികൃഷ്ണന്‍. ടൈറ്റില്‍ ഡിസൈന്‍ ദിലീപ് ദാസ്. ക്രിയേറ്റീവ് സപ്പോര്‍ട്ട് ആന്റണി ജോര്‍ജ്ജ്, അപര്‍ണ ശിവകാമി, ഇന്ദ്രജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home