പ്രവാസലോകത്തെ ഡോക്ടർമാരുടെ സിനിമ ശ്രദ്ദേയമാകുന്നു

റാസൽഖൈമ: മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എകെഎംജി റാസൽഖൈമ ചാപ്റ്ററിലെ ഡോക്ടർമാർ ചേർന്ന് നിർമിച്ച ഹ്രസ്വ സിനിമ “ പാരിസൈഡ്” ശ്രദ്ധേയമാകുന്നു.
പുതിയകാലത്ത് ബന്ധങ്ങളുടെ വില തകർന്ന് ജീവിതം ഒരു ഗൈം പോലെ കൊണ്ടുപോകുന്ന കുറേ മനുഷ്യരുടെ ഇടയിൽ നിത്യസംഭവമായി കൊണ്ടിക്കുന്ന കുറ്റകൃത്യങ്ങളും അതിന്റെ അന്വേഷണങ്ങളുമാണ് “പാരിസൈഡി”ലെ പ്രതിപാദ്യം. റാക് റോയൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.മുഹമ്മദ് ദിൻഷാദ്,ഡോ അജി തോമസ്,ഡോ നിഷാം നൂറുദ്ദീൻ, ഡോ. ഷിനോദ് വർഗ്ഗീസ് കൂടാതെ എ കെ എം ജി എക്സിക്യുട്ടീവ് മെംബേഴ്സ് എല്ലാം ചേർന്നാണ് നിർമാണം. ബിജു കൊട്ടിലയാണ് സിനിമ സംവിധാനം. സഹ സംവിധാനം : സുധീപ് പാലക്കൽ, ടിജു മാത്യു, ക്യാമറ: അമൃത് കൃഷ്ണ,അസിസ്റ്റന്റ് ക്യാമറ: ബിനേഷ്.









0 comments