Deshabhimani

'അഹങ്കാരിയാണെന്ന് പറയുന്നുണ്ടല്ലോ?' മറുപടി നല്‍കി നസ്‍ലിൻ

Actor Naslen

'സീൻ' ചിത്രത്തിൽ നസ്‍ലിൻ (ഇടത്), വാർത്താസമ്മേളനത്തിൽ (വലത്)

വെബ് ഡെസ്ക്

Published on Nov 11, 2026, 04:02 PM | 1 min read

കൊച്ചി: സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം 'സീൻ' ബോക്സോഫീസിൽ മികച്ച കളക്ഷൻനേടി മുന്നേറുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സൂര്യയെ കൂടാതെ മലയാളികളുടെ പ്രിയതാരങ്ങളായ നസ്‍ലിനും നസ്രിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നുണ്ട്. ഇരുവരുടെയും പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സം​ഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെയും തമിഴ് സിനിമയിലെ അരങ്ങേറ്റമാണ് 'സീൻ'.


നസ്‍ലിന്റെ വില്ലൻ കഥാപാത്രം ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ, സോഷ്യൽമീഡിയയിൽ ഉൾപ്പെടെ നടക്കുന്ന ചർച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു നസ്‍ലിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വരുമ്പോള്‍ നസ്‍ലിൻ അഹങ്കാരിയാണെന്ന് ചിലര്‍ പറയുന്നുണ്ടല്ലോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. അത് കറക്ടാണെന്ന് ആദ്യം തമാശയായി നസ്‍ലിൻ പറഞ്ഞു. എന്തേ ഈ ചോദ്യം വന്നില്ല എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് നസ്‍ലിന്റെ അടുത്തിരുന്ന നസ്രിയയും പറഞ്ഞു. തനിക്ക് അതില്‍ ഒരു കമന്റും ചെയ്യാനില്ലെന്നും നസ്‍ലിൻ മറുപടി നല്‍കി.


അഭിനവ് സുന്ദർ സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസി'ന് ശേഷം പുറത്തിറങ്ങിയ നസ്‍ലിൻ അഭിനയിച്ച ചിത്രമാണ് 'സീൻ'. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ഒരു സൂര്യ ചിത്രത്തിന് കേരളത്തിൽനിന്ന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോഡ് 'സീൻ' നേടിക്കഴിഞ്ഞു.


കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം റിലീസിനെത്തിച്ചത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home