4k ദൃശ്യമികവിൽ തേന്മാവിൻ കൊമ്പത്ത്; ഒക്ടോബർ 1ന് വീണ്ടും തിയറ്ററുകളിൽ

കൊച്ചി: മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി ഈ ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നു.. പ്രിയദർശൻ ഒരുക്കിയ തേന്മാവിൻ കൊമ്പത്ത് ആദ്യ റിലീസിൽ മികച്ച വിജയം നേടിയിരുന്നു.
പ്രേഷകർ ആവർത്തനവിരസതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നെടുമുടി വേണു ശ്രീനിവാസൻ കോമ്പോ അഭിനയ മത്സരം തന്നെ നടത്തുകയായിരുന്നു. ശോഭന-മോഹൻലാൽ കൂട്ടുകെട്ടിൻ്റെ രസാകരമായ പ്രണയവും ഇന്നും പ്രേഷകർക്ക് ഏറെ കൗതുകമാണ്... കുതിരവട്ടം പപ്പുവിൻ്റെ പ്രശസ്‌തമായ "ടാസ്‌കി വിളി... എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്?
പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ് ആർ മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹൻലാൽ ശോഭന നെടുമുടി വേണു, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി, ശരത് സക്സേന, കവിയൂർപൊന്നമ്മ കെപിഎസി ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്.
ചിത്രത്തിൽ ഏറെ പോപ്പുലറായ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യസ്സാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ.
എം ജി ശ്രീകുമാർ കെ എസ് ചിത്ര, സുജാത എന്നിവരാണു ഗായകർ. ഛായാഗ്രഹണം: കെ വി ആനന്ദ്, എഡിറ്റിങ്: എൻ ഗോപാലകൃഷ്ണൻ,
ആർട്ട്: സാബു സിറിൾ, പ്രൊഡക്‌ഷൻ കൺട്രോളർ: സച്ചിദാനന്ദൻ, വാഴൂർ ജോസ്.









0 comments