ad
Deshabhimani

print edition എന്റെ സിനിമകളെ പരിലാളിച്ചവൻ

su.png

സംവിധായകൻ ഹരികുമാർ, സുധീർ ചിത്രാഞ്‌ജലി എന്നിവർ 
ടി വി ചന്ദ്രനോടൊപ്പം (ഫയൽചിത്രം)

avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Sep 04, 2026, 01:31 AM | 1 min read

1989ൽ ആലീസിന്റെ അന്വേഷണം എന്ന സിനിമയാണ്‌ ഞാൻ ആദ്യമായി ചിത്രാഞ്ജലിയിൽ ചെയ്യുന്നത്‌. അന്നുമുതൽ സുധീർ എന്റെ സുഹൃത്താണ്‌. തലസ്ഥാനത്തെ സ‍ൗഹൃദവലയങ്ങളിലും എന്റെ നിത്യജീവിതത്തിലും സുധീറിനെ എങ്ങനെ മിസ്‌ ചെയ്യുമെന്ന്‌ വിശദീകരിക്കാനാകില്ല.


സുധീർ ചിത്രാഞ്‌ജലിയെ ഓർക്കുന്പോൾ സംവിധായകൻ ടി വി ചന്ദ്രന്‌ വാക്കുകളേറെ. പുറംലോകത്തെ കാര്യങ്ങളിൽ അധികമൊന്നും ശ്രദ്ധിക്കാതിരിക്കുന്ന എന്നെ ദിവസവും എല്ലാം വിളിച്ചറിയിച്ചിരുന്നത്‌ സുധീറാണ്‌. രാവിലെ വിളിക്കും എല്ലാ വർത്തമാനങ്ങളും അറിയിക്കും. സിനിമാ സ്‌റ്റുഡിയോയിലെ കളർ ലാബിലെ ശീതളിമയിൽ ജീവിച്ചിരുന്ന അവനെ ഞാൻ ‘മങ്കമ്മ’യുടെ അസോസിയറ്റ്‌ ഡയറക്ടറാക്കി. പാലക്കാട്ടെ കൊടുംചൂട്‌ സുധീറിന്‌ താങ്ങാവുന്നതിലുമപ്പുറമായി. ചിത്രീകരണത്തിനിടയിൽ അവന്‌ നെഞ്ചുവേദന അനുഭവപ്പെട്ടു. അന്നത്‌ എനിക്ക്‌ ഏറെ വിഷമമുണ്ടാക്കി.


കാരണം അവനെ ആ സിനിമയ്‌ക്കുവേണ്ടി ഞാൻ അത്രയേറെ ബുദ്ധിമുട്ടിച്ചിരുന്നു. ‘ഓർമകൾ ഉണ്ടായിരിക്കണം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലും സുധീർ മുഴുവൻ സമയം ലൊക്കേഷനിലുണ്ടായിരുന്നു. 1989നുശേഷം ഞാനെടുത്ത സൂസന്ന, ഡാനി, പാഠം ഒന്ന്‌ ഒരു വിലാപം തുടങ്ങി എല്ലാ ചിത്രങ്ങളും സുധീറിന്റെ പരിചരണത്തിലൂടെയാണ്‌ തിരശ്ശീലയിലെത്തിയത്‌. എങ്ങനെയാണ്‌ സുധീറും ഞാനും തമ്മിലുള്ള ബന്ധത്തെ വിവരിക്കേണ്ടത്‌ എന്നറിയില്ല. എല്ലാ അർഥത്തിലും സഹോദരൻതന്നെയായിരുന്നു. – ടി വി ചന്ദ്രൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home