ad
Deshabhimani

നിവിൻ പോളി ചിത്രം 'പ്രതിഛായ' ഒടിടി യിൽ : എവിടെ കാണാം?

prathichaya

പ്രതിഛായ സിനിമ പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 24, 2026, 11:02 AM | 1 min read

കൊച്ചി : ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച പൊളിറ്റിക്കൽ ഫാമിലി ഡ്രാമ നിവിൻ പോളി ചിത്രം 'പ്രതിഛായ' ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്. മുഖ്യമന്ത്രി കെഎൻ വർഗീസിനെ (ബാലചന്ദ്ര മേനോൻ) ഒരു കോർപ്പറേറ്റ് സംഘം ഗൂഢാലോചനയിൽ കുടുക്കുന്നതും, ഇതിനെ തുടർന്ന് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന മകൻ ജോൺ വർഗീസിന്റെ (നിവിൻ പോളി) പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. മാർച്ച് 26 നാണ് റിലീസ് ചെയ്ത ചിത്രത്തിൽ നിവിൻ പോളിയുടെ വേറിട്ട അഭിനയശൈലി ശ്രദ്ധിക്കപ്പെട്ടിരുന്നു.


ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അ​ഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് സഹ നിർമാതാക്കൾ.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ. എഡിറ്റർ- മനോജ് സിഎസ്, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ-അരോമ മോഹൻ, ആർട്ട് ഡയറക്ടർ-അജി കുറ്റ്യാനി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യും - സിജി തോമസ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ - സുഗീഷ്‌ എസ്ജി, പിആർഒ - സതീഷ് എരിയാളത്ത്, സ്റ്റിൽസ് - അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home