നിവിൻ പോളി ചിത്രം 'പ്രതിച്ഛായ' മാർച്ച് 26ന്

പ്രതിച്ഛായ സിനിമ പോസ്റ്റർ
തിരുവനന്തപുരം : നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം 'പ്രതിച്ഛായ' മാർച്ച് 26ന് പ്രദർശനത്തിനെത്തും."ഒരു പിതാവിന്റെ പാരമ്പര്യം, ഒരു മകന്റെ വിധി" എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായിരിക്കും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ ഡി ഇലുമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. 'പ്രതിച്ഛായ' യുടെ ടീസറും പോസ്റ്ററുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
മോഹൻലാലിന്റെ 'ദൃശ്യം 3' ജയസൂര്യ ചിത്രം 'ആട്3, 'വാഴ2' എന്നിവയ്‌ക്കൊപ്പം റിലീസിനെത്തുന്ന 'പ്രതിച്ഛായ' യെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 'സർവ്വം മായ' 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ബദ്ലഹേം കുടുംബ യൂണിറ്റാണ്' പ്രതിച്ഛായക്ക് ശേഷം ഓണം റിലീസായി എത്തുന്ന നിവിൻ ചിത്രം. 'ബേബി ഗേൾ' ആയിരുന്നു താരത്തിന്റെ അവസാന സിനിമ.










0 comments