ad
Deshabhimani

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് അന്താരാഷ്ട്ര സിനിമാ വേദിയിൽ അംഗീകാരം

സത്യാനന്ദ് എസ്, ശ്രുതിൽ മാത്യു, എം എസ് അഭിരാം, ഭവ്യ ബാബുരാജ്, മുഹമ്മദ് താമിർ എം കെ, അരവിന്ദ് എൻ എന്നിവർ

വെബ് ഡെസ്ക്

Published on Aug 20, 2025, 03:44 PM | 1 min read

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് അന്താരാഷ്ട്ര സിനിമാ വേദിയിൽ അംഗീകാരം. ആ​ഗോള തലത്തിലുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അസോസിയേഷൻ ആയ സിലക്ടി( CILECT)ന്റെ ഇൻറർനാഷണൽ ഫിലിം അവാർഡിലാണ് വിദ്യാർഥികൾക്ക് അം​ഗീകാരം. 2025 ലെ സിലക്ട് പുരസ്കാരത്തിൽ ഏഷ്യാ പസഫിക് വിഭാ​ഗത്തിലെ മികച്ച ഡോക്യുമെന്റെറി ആയി ശ്രുതിൽ മാത്യു സംവിധാനം ചെയ്ത 'ദിനോസറിന്റെ മുട്ട' തിരഞ്ഞെടുത്തു. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർഥിയാണ് ശ്രുതിൽ.


ഏഷ്യാ പസഫിക് റീജിയണിലെ (CAPA) 34 ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങളിൽ നിന്നാണ് 'ദിനോസറിന്റെ മുട്ട' മികച്ച ഡോക്യുമെന്ററി ആയി തിരഞ്ഞെടുക്കപ്പെട്ടത്. ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലനിൽ നടന്ന ഇന്റർനാഷണൽ ഹൃസ്വചിത്ര ഫിലിം ഫെസ്റ്റിവലായ 71-ാമത് ഓബർഹൌസൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ശ്രുതിൽ മാത്യു (ഡയറക്ടർ), മുഹമ്മദ് താമിർ എം കെ (സൗണ്ട് ഡിസൈനർ) എന്നിവർ പങ്കെടുത്തിരുന്നു. 2024ൽ നടന്ന ജി ഹാവാ ഐ ഡി എഫ് എഫ് 2024 പ്രാഗ് ചെക്ക് റിപ്പബ്ലിക്ക് വേൾഡ് പ്രീമിയറിൽ പ്രത്യേക മെൻഷൻ ലഭിച്ചു. ശ്രുതിൽ മാത്യു, ഭവ്യ ബാബുരാജ് (സിനിമാട്ടോഗ്രാഫർ) എന്നിവർ ഫെസ്റ്റിൽ പങ്കെടുക്കുകയും ചെയ്തു.


SRUTHIL MATHEW


സിലക്ട് (CILECT) എന്നത് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സ്കൂള്സ് എന്നർlമുള്ള ഫ്രഞ്ച് സംഘടനയാണ്. ലോകമെമ്പാടുമുള്ള പ്രമുഖ സിനിമ‑ടെലിവിഷൻ‑ഇലക്ട്രോണിക് മീഡിയ വിദ്യാലയങ്ങളെ ബന്ധിപ്പിച്ച് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും, ആശയങ്ങൾ പങ്കുവെക്കാനും, സഹകരണവും ഊർജ്ജസ്വലമായ നവീനതയും പ്രോത്സാഹിപ്പിക്കുന്ന ഒരു വേദിയാണിത്.64 രാജ്യങ്ങളിൽ നിന്നുള്ള 186 സ്കൂളുകൾ ഇതിൽ അം​ഗങ്ങളാണ്. ഏകദേശം 11,000 അധ്യാപകരും, 90,000 വിദ്യാർഥികളും, 16 ലക്ഷത്തിലധികം പൂർവ വിദ്യാർഥികളുടേയും നെറ്റ്‌വർക്കുമ്ട് സിലക്ടിന്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home