2025 ഐഎംഡിബി റാങ്കിംങ്: ജനപ്രിയ താരങ്ങളിൽ കല്യാണി ഏഴാമത്

കൊച്ചി: 2025ലെ രാജ്യത്തെ ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ട് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി). ജനപ്രിയതാരങ്ങളുടെ പട്ടികയില്‍ കല്യാണി പ്രിയദര്‍ശനനാണ് ഏഴാം സ്ഥാനത്ത്. ലോകയിലെ കഥാപാത്രമാണ് കല്യാണിയെ മുൻനിരയിലെത്തിച്ചത്.
ബോളിവുഡിലേയും മറ്റ് ഭാഷകളിലേയും മുതിര്‍ന്ന താരങ്ങളെ മറികടന്ന് അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടെ പിടിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമ 'സയ്യാര'യാണ് ഇരുവരേയും ആരാധകര്‍ക്കിടയില്‍ പ്രശസ്തരാക്കിയത്.
ആമിര്‍ ഖാന്‍ ആണ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ളത്. ലക്ഷ്യ അഞ്ചാംസ്ഥാനത്തും രശ്മിക മന്ദാന ആറാം സ്ഥാനത്തുമുണ്ട്. ത്രിപ്തി ദിമ്രി, രുക്മിണി വസന്ത് എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളിലുണ്ട്. 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്ണി'ലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് പത്താംസ്ഥാനത്ത്. ഐഎംഡിബിയിലേക്കുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ പേജ് വ്യൂകളെ അടിസ്ഥാനമാക്കിയാണ് റാങ്കിംങ് പുറത്തിറക്കിയത്.








0 comments