ad
Deshabhimani

അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി ചലച്ചിത്രമേളകൾ മാറണം: പലസ്തീൻ അംബാസഡർ

Palestine Ambassador
avatar
Web desk

Published on Dec 13, 2025, 06:00 PM | 1 min read

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളകൾ (ഐഎഫ്‌എഫ്‌കെ) കേവലം സിനിമാ പ്രദർശനങ്ങൾക്കപ്പുറം നിശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമായി മാറണമെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്.

ഐഎഫ്‌എഫ്‌കെ ഉദ്ഘാടന ചിത്രം പലസ്തീൻ പ്രമേയമായി തിരഞ്ഞെടുത്തത് തങ്ങളുടെ പോരാട്ടങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീൻ സംസ്കാരവും പൈതൃകവും ലോകത്തിന് മുന്നിലെത്തിക്കാൻ ഇത്തരം വേദികൾ അത്യന്താപേക്ഷിതമാണ്.

ഗാസയിലെ ദുരന്തങ്ങളുടെ യഥാർത്ഥ കാരണങ്ങൾ ആഴത്തിൽ ചർച്ച ചെയ്യാൻ മേള സഹായിച്ചുവെന്നും, നീതിക്കും സമാധാനത്തിനുമായി നിലകൊള്ളുന്ന കേരള സർക്കാരിന്റെ നിലപാടുകൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home