Deshabhimani

ഹൂതി മിസൈലുകളും ഡ്രോണുകളും തകർത്തതായി സൗദി അറേബ്യ

drone
വെബ് ഡെസ്ക്

Published on Nov 26, 2026, 06:19 AM | 1 min read

റിയാദ്: ഹൂതി വിമതർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണും പ്രതിരോധിച്ചു തകർത്തതായി സൗദി അറേബ്യ. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായാണ് ആക്രമണ ശ്രമങ്ങൾ ഉണ്ടായത്. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു.


ചൊവ്വാഴ്ച റിയാദിലെ സാമ്പത്തിക മേഖലയിലുള്ള ഒരു ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണ ശ്രമമുണ്ടായത്. പടിഞ്ഞാറൻ മേഖലയിലേക്ക് വിക്ഷേപിച്ച ഒരു ക്രൂയിസ് മിസൈലും ജിദ്ദ തുറമുഖത്തിന് സമീപം എത്തിയ ഒരു ഡ്രോണും സൈന്യം തകർത്തു. അവശിഷ്ടങ്ങൾ വീണ് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സഖ്യസേനാ വക്താവ് തുർക്കി അൽ മാലിക്കി വ്യക്തമാക്കി.


തെക്കൻ സൗദിയിലെ ജിസാൻ തുറമുഖത്ത് ഹൂതികൾ തൊടുത്തുവിട്ട ഒരു പ്രൊജക്റ്റൈൽ പതിച്ചു. സംഭവത്തിൽ ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഏത് തരത്തിലുള്ള പ്രൊജക്റ്റൈൽ ആണ് പതിച്ചതെന്ന് പരിശോധിച്ചുവരികയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home